Monday, April 30, 2012

ബലിദാനം എന്ന കഥകളി -ഗുരുദേവന് തോടയത്തിന്റെ ആദരാന്ജലി

രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റംപതാം ജന്മദിനം കോഴിക്കോടു തോടയം കഥകളി യോഗം സമുചിതമായി ആഘോഷിച്ചു. ഗുരുദേവന്റെ പ്രസിദ്ധമായ ‘ബിസര്ജഗന്‍’ എന്ന നാടകത്തിന്റെ കഥകളി രൂപത്തില്‍ ഉള്ള പുനരാഖ്യാനം ആയിരുന്നു അതില്‍ മുഖ്യം. കലാമണ്ഡലം ചെയര്മാന്‍ ആയിരുന്ന പി എം ബി നെടുങ്ങാടി എഴുതിയ കഥകളി, സദനം നാരായണന്‍ നമ്പൂതിരി ചിട്ടപ്പെടുത്തി ശാന്തിനികേതനത്തില്‍ ഇരുപതു വര്ഷത്തിലധികം പ്രവര്ത്തിച്ച കലാമണ്ഡലം മോഹനകൃഷ്ണന്‍ സംഗീതം നല്കി ആദ്യമായി ഏപ്രില്‍ 29 നു ചൊല്ലിയാട്ടത്തോടെ അവതരിപ്പിച്ചു . കഴിഞ്ഞ വര്ഷ്ങ്ങളില്‍ നടത്തിയ ആട്ടമഹോത്സവം 2010, ആട്ടക്കളരി 2011, ആട്ടസപ്തകം 2012 എന്നിവയ്ക്ക് മകുടം ചാര്ത്തുകന്ന പരിപാടി ആയിരുന്നു ഇത്. കാളിദാസന്റെയും ഷെയ്ക്ക്‌സ്പീയരിന്റെയും സമശീര്ഷ നായ ഗുരുദേവന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്ത്താനവും കൂടി ആയിരുന്നു. ബിസര്ജുന്‍ എന്ന നാടകം അന്ന് ബംഗാളില്‍ നിലനിന്നിരുന്ന ജന്തുബലിയോടുള്ള തുറന്ന ആക്രമണം ആയിരുന്നു. ത്രിപുരയിലെ രാജാവായിരുന്ന ഗോവിന്ദസിംഹനും രാജ്ഞി ഗുണവതിയും ഒരു കുട്ടിയുടെ കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ ഒരു കുട്ടിയെ ദത്തെടുത്തു വളര്ത്തി യിരുന്നു. ഒരു ആട്ടിടയസ്ത്രീ തന്റെ ആട്ടിന്കുട്ടിയെ ബലി കൊടുത്തതില്‍ തന്റെ ദു:ഖം അറിയിക്കാന്‍ രാജാവിന്റെ അടുത്തെത്തുന്നു. അവളുടെ വേദനയില്‍ മനം നൊന്തു ഇനി മേല്‍ തന്റെ രാജ്യത്തില്‍ ജന്തുബലി പാടില്ല എന്ന് വിളംബരം ചെയ്യുന്നു. ചെമ്പരുത്തിപ്പൂമാത്രം പൂജക്കെടുത്താല്‍ മതി എന്ന് നിര്ദേശിക്കുന്നു. ഇതില്‍ പൂജാരിയായ രഘുപതി തന്റെ അമര്ഷം പ്രകടിപ്പിക്കുന്നു. താന്‍ ഒരു ദിവസത്തിനകം രാജ്യം വിട്ടുപോകാം എന്നുറപ്പുകൊടുക്കുന്നു. രാജ്ഞിയുടെ വിഷമം ചൂഷണം ചെയ്യുവാന്‍ പുരോഹിതനായ രഘുപതി തയാറായി. രാജ്ഞിയുമായി ആലോചിച്ചു രാജ്ഞിക്ക് ഒരു കുട്ടിയുണ്ടാവാന്‍ വളര്ത്തു പുത്രനെ ബലി അറ്പ്പിക്കാൻ ഒരു പദ്ധതി ഉണ്ടാക്കി. രാജാവിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടു ആ കുട്ടി രക്ഷപെടുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പുരോഹിതന്റെ ശിഷ്യനായി തീര്ന്ന ജയസിംഹന്‍ രാജാവിനോടുള്ള ഭക്തിയുടെയും ഗുരുവിനോടുള്ള കടപ്പാടിന്റെയും തന്റെ കാമുകിയുടോടുള്ള പ്രേമത്തിന്റെയും ഇടയില്‍ മാനസിക സമ്മര്ദ്ത്തില്‍ പെട്ട് ജയസിംഹന്‍ സ്വന്തം ജീവന്‍ ദേവിയ്ക്ക് ബലി അര്പിച്ചു . ഇതില്‍ വേദനിച്ച പുരോഹിതന്‍ താന്‍ അന്നുവരെ പൂജിച്ച ദേവീ വിഗ്രഹം ഇളക്കി പുഴയില്‍ എറിയാന്‍ തുടങ്ങുന്നു . എന്നാല്‍ രാജാവ് അയാളെ ബന്ധനസ്ഥനാക്കി നേര്വുഴിക് നയിക്കുന്നു. വിവേകം ഉദിച്ച പുരോഹിതന്‍ വഴങ്ങുന്നു. അങ്ങനെ അന്ധകാരം വെളിച്ചത്തിനു വഴിമാറുന്നു.

                                                         കഥകളി രൂപം


രംഗം ഒന്ന് 
രാജാവും രാജ്ഞിയും സന്ധ്യാസമയത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. സന്ധ്യാസൂര്യപ്രകാശം വീണ ഹിമവാന്റെ സൌന്ദര്യം വര്ണി്ക്കുന്നു. ദീപാരാധനയുടെ സമയം ആയപ്പോള്‍ തിരക്കിട്ടു നീങ്ങുന്ന രാജാവിന്റെ മുമ്പില്‍ അപര്ണ്ണേ എന്ന ആട്ടിടയ സ്ത്രീ തന്റെ കുഞ്ഞാടിനെ ബലി നല്കിുയ സന്കടവുമായി വരുന്നു. രാജാവ് അവളെ സമാധാനിപ്പിക്കുന്നു. അതെ സമയത്ത് ഒരു അശരീരി കേള്ക്കുന്നു. “ഇനിമേല്‍ ക്ഷേത്രത്തില്‍ ജന്തുബലി പാടില്ല” എന്ന് , ഇത് കേട്ട് രാജാവ് മേലില്‍ ക്ഷേത്രത്തില്‍ ജന്തുബലി പാടില്ല , ചെമ്പരുത്തി പൂക്കള്‍ കൊണ്ടു പൂജ ചെയ്‌താല്‍ മതി എന്നും.വിളംബരം ചെയ്യുവാന്‍ ആജ്ഞാപിക്കുന്നു. ബലിനടത്തി ദേവപ്രീതി ഉണ്ടാവില്ല എന്നും ഈ ഉത്തരവിന് വഴങ്ങാത്തവര്‍ തന്റെ രാജ്യം വിട്ടുപോകാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. രാജ്ഞി ഈ വിളംബരത്തില്‍ കോപിച്ചു പോകുന്നു.
                                                             രാജാവും രാജ്നിയും
                                            അപർണ രാജാവിന്റെ അടുത്തു സങ്കടം പറയുന്നു

  രംഗം രണ്ടു 
പെരുംപറയും ശംഖനാദവും മുഴങ്ങുന്നു. രാജാവിന്റെ വിളംബരം കേള്‍ക്കുന്ന പുരോഹിതന്‍ ക്രുദ്ധനാകുന്നു. രാജശാസനത്തെ ചോദ്യം ചെയ്യുന്നു. രാജാവ് സ്വന്തം തീരുമാനത്തില്‍ ഉറച്ച്നില്കുന്നു. തന്റെ തീരുമാനത്തില്‍ എതിര്പ്പു ള്ളവര്‍ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുന്നു.
                                                                    പുരോഹിതനും
                                                    പുരോഹിതനും രാജാവും
  രംഗം മൂന്നു
ശിഷ്യന്‍ പുരോഹിതന് വേണ്ടി സന്ധ്യാവന്ദനത്തിനുള്ള വസ്തുക്കളുമായി എത്തുന്നു. പുരോഹിതന്‍ അവനെ ശാസിക്കുന്നു. ക്ഷത്രിയനായി ജനിച്ച തന്റെ ശിഷ്യന്‍ രാജഹിതതിനനുസരിച്ചു പ്രവര്ത്തി ക്കുമോ എന്ന് സംശയിക്കുന്നു. എന്നാല്‍ ഒരു കാലത്തും താന്‍ തന്റെ ഗുരുവിന്റെ ഹിതത്തിന് ഒരിക്കലും എതിര്ക്കു കയില്ല എന്നും നിരാലംബനായ തന്നെ എടുത്തു വളര്ത്തി യ ഗുരുവിനെ താന്‍ ഒരിക്കലും അനുസരിക്കാതിരിക്കുകയില്ല എന്നും ഉറപ്പു കൊടുക്കുന്നു. പുരോഹിതന്‍ സന്തോഷവാനായി പോകുന്നു. ജയസിംഹന്‍ തന്റെ രക്ഷിതാവായ ഗുരുനാഥന്‍, ഗുണവാനായ രാജാവ് , രക്തദാഹിയായ ദേവി ഇവ മൂന്നിനെയും ഓര്ത്തു വിഷമിക്കുന്നു.

  രംഗം നാല്
 ബലി മുടങ്ങിയതില്‍ രാജ്ഞി വിഷമിക്കുന്നു. രാജാവിന്റെ അരുമയായ പുത്രനെ അന്ന് രാത്രി തന്നെ വകവരുത്തണമെന്ന് തീരുമാനിക്കുന്നു. തന്റെ വിശ്വസ്തയായ തോഴിയെ വിളിച്ചു ഉറങ്ങിക്കിടക്കുന്ന രാജകുമാരനെ അമാവാസിയായ ഇന്ന് തന്നെ ക്ഷേത്രത്തില്‍ പുരോഹിതന്റെ മുന്നില്‍ എത്തിക്കാന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ തോഴി ഇതില്‍ എന്തോ അപകടം സംശയിക്കുന്നു. രാജാവിനെ വിവരം അറിയിക്കുന്നു.
രംഗം അഞ്ചു 
നാട്ടിന്പുറത്തെ സ്ത്രീകള്‍ ചെമ്പരത്തി പൂക്കളുമായി സ്തുതി പാടി നൃത്തം ചെയ്തു കൊണ്ടു ക്ഷേത്രത്തിലേക്ക് വരുന്നു. പുരോഹിതന്‍ ക്രുദ്ധനായി അവരെ ആട്ടി ഓടിക്കുന്നു. ബലിക്കുള്ള ബാലനെ കാണാത്തതില്‍ കോപിക്കുന്നു. വഞ്ചന അറിഞ്ഞ രാജാവ് പുരോഹിതനെ കൊല്ലുവാന്‍ ഭടന്മാരോടു ആജ്ഞാപിക്കുന്നു. ബന്ധനസ്ഥനായ പുരോഹിതന്‍ തനിക്ക് ഒരു ദിവസം സമയം തരണമെന്ന് അപേക്ഷിക്കുന്നു. പുരോഹിതനെ തല്കാ ലം വിട്ടയക്കുന്നു. രക്ഷപ്പെട്ട പുരോഹിതന്‍ പുലര്ച്ചക്ക് മുമ്പ് ക്ഷത്രിയരക്തം കൊണ്ടു വരാന്‍ ശിഷ്യനോടു ആജ്ഞാപിക്കുന്നു.

  രംഗം ആറു
 വിഷമിച്ചിരിക്കുന്ന ജയസിംഹന്റെ മുന്പി ല്‍ അപര്ണ്ണ എത്തുന്നു. തന്റെ കാമുകനോട് ഈ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ലോകത്തില്‍ നിന്ന് നമുക്ക് വേറെ എവിടെയെങ്കിലും പോകാം എന്ന് അപേക്ഷിക്കുന്നു. അവളുടെ വാക്കുകള്‍ അയാള്‍ സ്വീകരിക്കുന്നു. അത്യാവശ്യ സാധനങ്ങളും എടുത്തു നീ ക്ഷേത്രത്തിലേക്ക് വരുക ഞാന്‍ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. അയാള്‍ ക്ഷേത്രനടയില്‍ പോയി ഗുരു, ബലിക്ക് വേണ്ടി തന്ന വാള്‍ കൊണ്ടു സ്വയം ബലി അര്പ്പിക്കുന്നു.


രംഗം ഏഴു 
ക്ഷേത്രത്തിനു മുന്നില്‍ ബലി ചെയ്യപ്പെട്ട രക്തം കണ്ടു സന്തുഷ്ടനായ പുരോഹിതന്‍ ആഹ്ലാദ ഭരിതനാകുന്നു. എന്നാല്‍ അടുത്ത് ചെന്ന് നോക്കുമ്പോള്‍ തന്റെ വത്സല ശിഷ്യന്‍ ആണ് മരിച്ചി കിടക്കുന്നത് എന്ന വസ്തുത മനസിലാക്കുന്നു. ദു:ഖവും കോപവും കൊണ്ടു മനോനില നഷ്ടപ്പെട്ട പുരോഹിതന്‍ ദേവിയെ ഭത്സിക്കുന്നു. തന്റെ ജീവിതം മുഴുവന്‍ പൂജിച്ച ദേവി തന്റെ ശിഷ്യന്റെ ജീവന്‍ അപഹരിച്ചുവല്ലോ എന്ന് പറഞ്ഞു ദേവീ വിഗ്രഹം ഇളക്കി എടുത്ത് പുഴയിലേക്ക് എറിയാന്‍ തുടങ്ങുന്നു. തക്ക സമയത്ത് അവിടെ എത്തിയ രാജാവ് വിഗ്രഹം അതിന്റെ സ്ഥാനത്ത് വക്കാന്‍ ആജ്ഞാപിക്കുന്നു. ബലം പ്രയോഗിച്ചു താഴെ വയ്പിക്കുന്നു. വൈകി എങ്കിലും വിവേകം ഉദിച്ച പുരോഹിതന്‍ വഴങ്ങുന്നു. അജ്ഞാനത്തിന്റെ അന്ധകാരം അകന്നു, ഞാനതിന്റെ സൂര്യന്‍ ഉദിച്ചു എന്നാ തിരിച്ചറിവോടെ.
അരങ്ങത്ത് 
രാജാവ് ഗോവിന്ദ സിംഹന്‍ സദനം കൃഷ്ണ ദാസന്‍
 രാജ്ഞി ഗുണവതി വെള്ളിനേഴി ഹരിദാസന്‍
യുവതി അപര്ണ്ണ സദനം സുരേഷ്
 പുരോഹിതന്‍ രഘുപതി സദനം നാരായണന്‍ നമ്പൂതിരി നരിപ്പറ്റ
 ശിഷ്യന്‍ ജയസിംഹന്‍ സദനം ഭാസി
തോഴി നീലി ആസ്തികാലയം സുനില്‍
സംഗീതം കലാമണ്ഡലം മോഹന കൃഷ്ണന്‍,  അത്തിപ്പറ്റ രവി
 മദ്ദളം സദനം ദേവദാസ്
ചെണ്ട കലാമണ്ഡലം നന്ദകുമാര്‍
 ഇടയ്ക്ക സദനം ജിതന്‍ അണിയറ അപ്പുണ്ണി തരകന്‍ , നര്രായണന്‍ നായര്‍ , മോഹനനന്‍ കോപ്പ് മഞ്ജുതര മാങ്ങോട് 
തോടയം ഭാരവാഹികള്‍ : അഡ്വ.മോഹൻ ദാസ് , മദന്‍ കെ മേനോന്‍

Friday, March 16, 2012

കർണ ശപഥം കഥകളി

രംഗം ഒന്നു; ദുര്യോധനൻ, ഭാനുമതി, കർണൻ മഹാഭാരത്തിലെ അത്ത്യുജ്വല നായകന്മാരിൽ ഒരാളാണല്ലൊ കറ്ണൻ. മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു, എന്നാൽ തന്റെ നല്ല വാക്കുകൾ പത്നിയെ സമാധാനിപ്പിക്കാൻ പര്യാപ്തമാകുന്നില്ലല്ലൊ എന്നു വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയ സുഹൃത്തും അംഗരാജാവുമായ കറ്ണൻ അവിടേക്കു വരുന്നു. സ്വാഗതവാക്കുകളോടെ തന്റെ പത്നിയുടെ ബാലിശമായ ചിന്തകൾക്കു സുഹൃത്തു തന്നെ മറുപടി പറയൂ, അവളെ സമാധാനിപ്പിക്കൂ എന്നു പറഞ്ഞു ദുര്യോധനൻ പിൻ വാങ്ങുന്നു. സ്നേഹിതന്റെ പത്നിയുടെ ദു:ഖ കാരണം മനസിലാക്കിയ കർണൻ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്നെ താനാക്കിയ, പൊതുസഭയിൽ തന്നെ അംഗരാജാവാക്കി വാഴിച്ചു മാനം രക്ഷിച്ച തന്റെ ആത്മാറ്ത്ഥ സുഹൃത്തിനു ഒന്നും സംഭവിക്കുകയില്ല എന്നുറപ്പുകൊടുക്കുന്നു. കറ്ണന്റെ വാക്കുകൾ ഭാനുമതിക്കു ആശ്വാസവചനങ്ങൾ ആയി അവർ സന്തോഷ പൂറ്വം അന്ത:പുരത്തിലേക്കു പോകുന്നു.
കർണന്റെ പൂർവ വൃത്താന്തം (കഥകളിയിലില്ലാത്തതു) കറ്ണൻ, രാധേയൻ, അംഗരാജാവു എന്നിങ്ങനെ അറിയപ്പെട്ട കറ്ണൻ സത്യത്തിൽ കുന്തിയുടേ ആദ്യത്തെ പുത്രൻ ആണു. കുന്തീദേവി തന്റെ ചെറുപ്പകാലത്തു ഏതാണ്ടു ഒരു വറ്ഷകാലം ക്ഷിപ്രകോപിയായ ദുറ്വാസാവ് മഹറ്ഷിയെ ശുഷ്രൂഷിച്ചു. സന്തുഷ്ടനായ മഹർഷി ഭാവിയിൽ കുന്തി വിവാഹം കഴിക്കുന്ന ആളിനു (പാണ്ഡുവിനു) അവൾക്കു സന്താന ഭാഗ്യം കൊടുക്കാൻ കഴിയുകയില്ല എന്നു മനസിലാക്കി ഒരു മന്ത്രം ഉപദേശിക്കുന്നു. ഈ മന്ത്രം ഉരുവിട്ടു ഏതു ദേവനെ ഭജിച്ചാലും ആ ദേവനിൽ നിനക്കൊരു പുത്രൻ ഉണ്ടാകും എന്നു അനുഗ്രഹിക്കുന്നു. വിവാഹത്തിനു മുൻപു തന്നെ ഒരു കൌതുകത്തിനു കുന്തി സൂര്യഭഗവാനെ മന്ത്രോച്ചാരണത്തോടെ പ്രാറ്ത്ഥിക്കുന്നു. സൂര്യ ഭഗവാൻ കവച കുണ്ഡലങ്ങളോടെ ജനിച്ച ഒരു പുത്രനെ കുന്തിക്കു സമ്മാനിക്കുന്നു. എന്നാൽ അവിവാഹിതയയ അവൾ ദുഷ്കീറ്ത്തി ഭയന്നു തന്റെ ദാസിയുടെ സഹായത്തൊടെ ആ കുട്ടിയെ ഒരു കുട്ടയിലാക്കി സുരക്ഷിതമായി ഗംഗയിൽ ഒഴുക്കുന്നു, ആരെങ്കിലും ആ കുട്ടിയെ എടുത്തു വളറ്ത്തും എന്ന പ്രതീക്ഷയിൽ. ഒരു മുക്കുവനായ അഥിരഥൻ ആ കുട്ടിയെ രക്ഷിച്ചു തന്റെ ഭാര്യ രാധയ്ക്കു സമ്മാനിക്കുന്നു. അങ്ങനെ അഥിരഥന്റെയും രാധയുടെയും മകനായി , രാധേയനായി, സൂര്യപുത്രൻ വളറ്ന്നു. എന്നാൽ തന്നെ സ്നേഹം കൊണ്ടു വീറ്പ്പു മുട്ടിക്കുന്ന വളറ്ത്തച്ഛനെയും വളറ്ത്തമ്മയെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ തന്നെ തന്റെ യഥാറ്ത്ഥ പിതാവും മാതാവും ആരെന്നു കറ്ണൻ ഓറ്ത്തു ദു:ഖിച്ചു കൊണ്ടിരുന്നു.ചെറുപ്പ കാലത്തു അച്ഛന്റെ കൂടെ കൊട്ടാരത്തിൽ പോകുമ്പൊൾ തന്റെ സമപ്രായക്കാരായ ദുര്യോധനനും സഹോദരന്മാരും പാണ്ഡവരും ദ്രോണാചാര്യരിൽ നിന്നും ആയോധന കല പഠിക്കുന്നതു കാണുന്നു. തനിക്കും പഠിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞെങ്കിലും, സൂതപുത്രനെ പഠിപ്പിക്കാൻ ആചാര്യൻ തയാറാകുന്നില്ല. ദു:ഖിതനായ കറ്ണൻ ഒരു ബ്രാഹ്മണയുവാവിന്റെ വേഷത്തിൽ ആയോധനകല അഭ്യസിക്കുവാൻ പരശുരാമന്റ് സവിധത്തിൽ എത്തുന്നു. ക്ഷത്രിയരുടെ ആജന്മ ശത്രൂവാണെന്നറിഞ്ഞുകൊണ്ടാണു ബ്രാഹ്മണ വേഷം എടുത്തതു. ആയോധനവിദ്യ മിക്കവാറും സ്വായത്തമായി കഴിഞ്ഞു വരവേ, ഒരു ദിവസം ക്ഷീണിതനായ ഗുരു കറ്ണന്റെ മടിയിൽ തലവച്ചു ഉറങ്ങുകയായിരുന്നു. ആ സമയത്തു ഭീകരനായ ഒരു വണ്ട് കറ്ണന്റെ തുടയിൽ ഇരുന്നു കറ്ണന്റെ രക്തം ഊറ്റിക്കുടിച്ചു കൊണ്ടിരുന്നു. ഗുരുവിന്റെ നിദ്രാഭംഗം ഉണ്ടാവാതിരിക്കാൻ കറ്ണൻ വേദന കടിച്ചമറ്ത്തി. എന്നാൽ പെട്ടെന്നുണറ്ന്ന ഗുരു രക്തത്തിൽ ഇരിക്കുന്ന കറ്ണനെ കാണുന്നു. ഇതു കണ്ടു സംശയം തോന്നി, “നീ ആരാണു, ഒരു ബ്രാഹ്മണ കുമാരനു ഇത്രമാത്രം സഹിക്കാൻ കഴിയുകയില്ല, നീ ക്ഷത്രിയൻ തന്നെ സംശയം ഇല്ല, സത്യം പറയൂ“ എന്നു ആജ്ഞാപിക്കുന്നു. ഭയചകിതനായ കറ്ണൻ സത്യം പറയുന്നു. എന്നാൽ “അസത്യ മാറ്ഗത്തിലൂടെ പഠിച്ച വിദ്യകൾ നിനക്കു വേണ്ട സമയത്തു ഉപകാരപ്പെടാതെ പോകട്ടെ“ എന്നു ശപിക്കുന്നു. വേദനയോടേ കറ്ണൻ ഗുരു സവിധത്തിൽ നിന്നു തിരിച്ചു പോകുന്നു. മറ്റൊരിക്കൽ കുട്ടികൾ ഭക്ഷിക്കാൻ വച്ചിരുന്ന നെയ്യ് ഭൂമിയിൽ യാദൃശ്ചികമായി കറ്ണന്റെ അശ്രദ്ധയാൽ ഭൂമിയിൽ വീഴുന്നു. കുട്ടികൾക്കു വേറേ നെയ്യ് കൊണ്ടു കൊടുക്കാൻ തയാറായെങ്കിലും നഷ്ടപ്പെട്ട നെയ്യ് തന്നെ വേണമെന്നു അവറ് വാശിപിടിച്ചപ്പോൾ നെയ് വീണ മണ്ണൂ സ്വന്തം കയ് കൊണ്ടു പിഴിഞ്ഞു മണ്ണിൽ നിന്നു നെയ് വേറ്പെടുത്തി കൊടുക്കുന്നു. എന്നാൽ കറ്ണന്റെ ശക്തമായ പിഴിച്ചിലിൽ വേദന കൊണ്ടു പുളഞ്ഞ ഭൂമീദേവി കറ്ണനെ ശപിക്കുന്നു, നിനക്കു ഏറ്റവും ആവശ്യമാകുന്ന അവസരത്തിൽ നിന്റെ രഥം ഭൂമിയിൽ താഴ്ന്നു പോകും എന്നു. ദ്രോണാചാര്യൻ തന്റെ ശിഷ്യരുടെ ആയോധനവൈഭവം പ്രദർശിപ്പിക്കാൻ ഒരു മത്സരം വിളംബരം ചെയ്യുന്നു. ഓരോ ആയോധന വിഷയത്തിലും പ്രഗത്ഭരെ മത്സരത്തിനു ക്ഷണിക്കുന്നു. ആ മത്സരത്തിൽ അറ്ജുനനെ കറ്ണൻ വെല്ലു വിളിക്കുന്നു. എന്നാൽ കറ്ണന്റെ പിതാവിന്റെ പേരും കുലവും ചോദ്യം ചെയ്യപ്പെടുന്നു. ലജ്ജിതനായ കറ്ണനെ അംഗരാജാവായി അഭിഷേകം ചെയ്തു കൊണ്ടു ദുര്യോധനൻ കറ്ണന്റെ മാനം കാക്കുന്നു. ഇതിനു പ്രത്യുപകാരമായി എന്താണു ചെയ്യേണ്ടതു എന്നു ചോദിക്കുന്ന കർണനോടു ആയുഷ്കാല സൌഹൃദം മാത്രം ദുർയ്യോധനൻ ആവശ്യപ്പെടു മറ്റൊരിക്കൽ ദ്രുപദ രാജാവിന്റെ കൊട്ടാരത്തിൽ ദ്രൌപദിയുടെ സ്വയം വരത്തിനു മുന്നോടിയായ അസ്ത്രവിദ്യ മത്സരത്തിൽ പങ്കെടുക്കാൻ തയാറായ കറ്ണനെ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം സൂത പുത്രനായ കറ്ണനെ താൻ വരിക്കില്ല എന്നു പറഞ്ഞു ദ്രൌപദി അപമാനിക്കുന്നു. അജ്ഞാതവാസത്തിൽ ആയിരുന്ന പാൺഡവരിൽ അറ്ജുനൻ മത്സരം ജയിച്ചു ദ്രൌപദിയെ വേൾക്കുന്നു. രാത്രി വൈകി തിരിച്ചു വീട്ടിൽ വന്നപ്പോൾ, നിങ്ങൾക്കു ഇന്നു കിട്ടിയതെന്തും ആകട്ടെ അതു നിങ്ങൾ തുല്യമായി വീതിച്ചനുഭവിച്ചു കൊൾക എന്ന മാതാവിന്റെ നിറ്ദേശം പാലിക്കാൻ ദ്രൌപദിയെ അഞ്ച്പേരുടെയും ഭാര്യയായി സ്വീകരിക്കുന്നു. ദാനശീലനായ കറ്ണന്റെ ആ ദൌറ്ബല്യം ചൂഷണം ചെയ്യാൻ ദേവേന്ദ്രൻ ഭാരത യുദ്ധം തുടങ്ങുന്നതിനു മുമ്പു ഒരു ദിവസം ബ്രാഹ്മണ വേഷത്തിൽ ചെന്നു ദാനം ചോദിക്കുന്നു. എന്തും കൊടുക്കാൻ തയാറായ കറ്ണന്റെ കവചകുണ്ഡലങ്ങൾ ആണു ദാനമായി വാങ്ങുന്നതു. തന്റെ ശരീരത്തിന്റെ ഭാഗമായ ഇവ അറുത്തു മുറിച്ചാണു കറ്ണൻ ബ്രാഹ്മണനു കൊടുക്കുന്നതു. കവച കുണ്ഡലങ്ങളോടെ ആരാലും തോല്പിക്കപ്പെടാൻ സാധ്യതയില്ലാത്ത കറ്ണനിൽ നിന്നു സ്വന്തം മകനായ ആർജുനനെ രക്ഷിക്കാൻ ആണു ഇന്ദ്രൻ ഇതു ചെയ്തതു. കറ്ണൻ ദാനം ചെയ്യുന്ന സമയത്തു സൂര്യദേവൻ കണ്ണിറുക്കി കാണിച്ചിട്ടു പോലും താൻ കൊടുത്ത വാഗ്ദാനം കറ്ണൻ പാലിക്കുന്നു.. രംഗം രണ്ടു;കറ്ണനും കുന്തിയും ഭാനുമതിയെ സമാധാനിപ്പിച്ചു കറ്ണൻ സന്ധ്യാ വന്ദനത്തിനു ഗംഗാതീരത്തെത്തുന്നു. സ്നാനശേഷം പ്രാറ്ത്ഥിക്കാൻ തുടങ്ങുന്ന കറ്ണനു തന്റെ ജീവിതത്തിലെ കഷടങ്ങൾ ഒന്നൊന്നായി ഓറ്മ്മ വരുന്നു. ഏകാഗ്രത നഷ്ടപ്പെട്ട തന്റെ ദുരവസ്ഥ ഓർക്കുന്നു. തന്റെ മാതാപിതാക്കൾ ആരെന്നു മരിക്കുന്നതിനു മുൻപെങ്കിലും അറിയാൻ കഴിയുമോ അവരെ ഒരു നോക്കു കാണാൻ സാധിക്കുമോ എന്റെ ദൈവമേ എന്നു വിലപിക്കുന്നു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓറോന്നായി ഓറ്മ്മിച്ചു വിഷമിക്കുന്നു. കലാമണ്ഡലം ഗോപി ആശാന്റെ മനോധറ്മ അഭിനയവും ശുദ്ധ മലയാളത്തിലുള്ള മാലിയുടെ കഥകളിപ്പദങ്ങളും ശ്രദ്ധിക്കുക ഇതോടൊപ്പം കൊടുത്തിട്ടുള്ള വിഡിയോയിൽ. കണ്ടനുഭവിക്കേണ്ടതു വിശ്ദീകരിച്ചു ഞാൻ ബോറടിക്കുന്നില്ല. http://youtu.be/znAkHaww9ag കുന്തീദേവി കറ്ണനെ അവസാനമായി പാണ്ഡവ പക്ഷത്തേക്കു ക്ഷണിക്കാൻ വരുന്നു. ഗംഗാതീരത്തു തന്റെ മനോവ്യധയുടെ ചുരുലുകളഴിച്ചു വേദനിച്ചു കൊണ്ടിരുന്ന കറ്ണന്റെ മുന്നിലേക്കു വരുന്നു. ആരാണീ അപരിചിതയായ സ്ത്രീ സന്ധ്യാസമയത്തു തന്റെ അടുത്തേക്കു വരുന്നതു എന്നു ശ്രദ്ധിച്ച കറ്ണൻ പാണ്ഡവമാതാവായ കുന്തി ആണെന്നു കണ്ടു ആശ്ചര്യപ്പെടുന്നു. താൻ സന്ധ്യാവന്ദനത്തിനു തുടങ്ങുകയാണെന്നും എന്താണു താങ്കൾ എന്നെ കാണാൻ വരാൻ കാരണമെന്നും ആരായുന്നു. കറ്ണനെ മകനേ എന്നു സംബോധന ചെയ്തു കൊണ്ടു താനാണു നിന്റെ നിറ്ഭാഗ്യവതിയായ മാതാവെന്നും സൂര്യഭഗവാനാണു നിന്റെ പിതാവെന്നും വെളിപ്പെടുത്തുന്നു. കറ്ണൻ ഇതു കേട്ടു മോഹാലസ്യപ്പെടുന്നു, പെട്ടെന്നു തന്റെ മനോനില വീണ്ടെടുത്ത കറ്ണൻ തന്നെ ഈ വിവരം ഇത്രയും കാലം അറിയിക്കാഞ്ഞതെന്തേ? തന്നെ ഒരു അനാഥനാക്കാൻ താൻ എന്തു പാപം ചെയ്തു എന്നൊക്കെ ചോദിക്കുന്നു. അവിവാഹിതയായിരുന്ന താൻ ചെയ്ത അവിവേകത്തിന്റെ ഫലം ആണു നിന്റെ ജനനമെന്നും, അവിവാഹിതയായ രാജകുമാരിക്കു കുട്ടിയുണ്ടായി എന്ന മാനക്കേടൊഴിവാക്കാൻ പാപിയായ ഞാൻ കുട്ടിയെ ഗംഗയിലൊഴുക്കിയ്താണെന്നും പറയുന്നു. എന്റെ കനിഷ്ഠപുത്രനായ നീ സ്വന്തം സഹോദരങ്ങളായ പഞ്ചപാണ്ഡവരുമായി യുദ്ധം ചെയ്യരുതെന്നും അവരെ നയിക്കണമെന്നും അപേക്ഷിക്കുന്നു. യുദ്ധശേഷം നീ തന്നെയായിരിക്കും രാജാവെന്നും മറ്റും പറയുന്നു. എന്നാൽ തന്റെ എല്ലാ വിഷമങ്ങളിലും കൂടെ നിന്ന ദുര്യോധനനെ ഞാൻ ഒരിക്കലും പിരിയുകയില്ലെന്നും, തന്നെ കാണാൻ വന്നവരെ വെറുതെ അയക്കുന്ന ശീലമില്ലാത്തതു കൊണ്ടു അമ്മയ്ക്കു ഒരു വാക്കു മാത്രം തരാം എന്നു പറയുന്നു. അറ്ജുനൻ ഒഴികെ മറ്റൊരു പാണ്ഡവനെയും താൻ വധിക്കുന്നതല്ല എന്നും യുദ്ധത്തിനു ശേഷവും അമ്മയ്ക്കു അഞ്ചു പാണ്ഡവർ മക്കളായി ശേഷിക്കുമെന്നും ഉറപ്പുകൊടുക്കുന്നു. സത്യം ചെയ്യുന്നു. അമ്മയെ യാത്രയാകുന്നു. മാറ്ഗി വിജയകുമാർ ആയിരുന്നു, കുന്തി. കുന്തിയുടെയും കറ്ണന്റെയും അപേക്ഷയും മറുപടിയും മറ്റും നേരിട്ടു കാണുക, വിഡിയോയിൽ. പറഞ്ഞു രസം കൊല്ലുന്നില്ല. http://youtu.be/JIf3sNmFLSA http://youtu.be/l-YL4pMeI1k

Sunday, March 11, 2012

രാജസൂയം കഥകളി

ധർമ്മപുത്രർ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം അശ്വമേധത്തിനു മുന്നോടിയായി രാജസൂയം യാഗം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനു തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള രണ്ടു പേരെ ഉള്ളൂ. ഒന്നു മഗധ രാജാവായ ജരാസന്ധൻ, മറ്റൊരാൾ സ്വന്തം ബന്ധുവെങ്കിലും കൃഷ്ണനെ ബദ്ധശത്രുവായി കരുതുന്ന ചേദി രാജാവായ ശിശുപാലനും. രണ്ടു പേരെയും സാധാരണ യോദ്ധാക്കൾക്കു വധിക്കാൻ കഴിയാത്ത വിധം വരങ്ങളും ലഭിച്ചിട്ടുണ്ടു. രാജസൂയം കഥകളിയിൽ പ്രധാനമായും ജരാസന്ധന്റെയും ശിശുപാലന്റെയും വധമാണു ചിത്രീകരിച്ചിരിക്കുന്നതു. കഴിഞ്ഞ മാസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിലെ ഒരു ദിവസം കഥകളി രാജസൂയം ആയിരുന്നു. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയുടെ ജരാസന്ധനും കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലനും പ്രധാന വേഷങ്ങൾ. ജരാസന്ധന്റെ പൂറ്വകഥ: മഗധ രാജ്യത്തിലെ അജയ്യനായ രാജാവായിരുന്നു ജരാസന്ധൻ. ശക്തിയിലും യുദ്ധവ്വെര്യത്തിലും അതുല്യനായ ജരാസന്ധനെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. സ്വന്തം കീർത്തി വറ്ദ്ധിക്കുണ്ടെങ്കിലും തനിക്കു അനന്തരാവകാശി ആയി ഒരു പുത്രനോ പൌത്രനോ ഇല്ലാത്തതു വിഷമമായി. സുഹ്രുത്തു ബാണാസുരന്റെ ഉപദേശം അനുസരിച്ചു തന്റെ രണ്ടു പുത്രിമാരെ മഥുര രാജാവു കംസനു വിവാഹം കഴിച്ചു കൊടുക്കുന്നു. മഥുരാപുരിയുടെ സംരക്ഷണത്തിനും തന്റെ സേനയെയും ജരാസന്ധൻ കംസനു വിട്ടുകൊടുത്തു. ശ്രീകൃഷ്ണൻ കംസനെ വധിച്ചതിൽ ജരാസന്ധനുണ്ടായ പക സ്വാഭാവികമാണല്ലോ. തന്റെ രണ്ടു പുത്രിമാരെയും വിധവകളാക്കിയ ശ്രീകൃഷ്ണനെ മഥുരയിൽ വാഴിക്കുകയില്ല എന്നു തീരുമാനിച്ചു നിരന്തരമായി മഥുരാ രാജ്യവുമായി ജരാസന്ധൻ യുദ്ധം ചെയ്തു, ഒന്നല്ല, പതിനേഴു തവണ. ജരാസന്ധന്റെ ആക്രമണം തുടറ്ന്നു കൊണ്ടിരുന്നപ്പോൾ ശ്രീകൃഷ്ണൻ ഒരു ദ്വീപായ ദ്വാരകയിലേക്കു യാദവരാജ്യത്തിന്റെ തലസ്ഥാനം മാറ്റി. അതുകൊണ്ടു തൽക്കാലം ജരാസന്ധന്റെ ആക്രമണത്തിനു വിരാമം ആയി. ജനനാൽ തന്നെ രണ്ടു ശരീര ഭാഗങ്ങളെ യോജിപ്പിച്ചു ഒന്നാക്കിയ ജരാസന്ധനെ എത്രമാത്രം കഷണങ്ങളായി മുറിച്ചാലും ആ ഭാഗങ്ങൾ നിമിഷങ്ങൾക്കകം കൂട്ടി ചേർന്നു പൂറ്വസ്ഥിതിയിലാകും മരണം സംഭവിക്കുകയില്ല എന്ന വരാനുഗ്രഹവും ജരാസന്ധന്റെ അഹംകാരത്തിനു പിന്നിൽ ഉണ്ടായിരുന്നു. ദ്വന്ദ്വ യുദ്ധത്തിൽ മാത്രമേ താൻ വധിക്കപ്പെടുകയുള്ളൂ എന്നും വരം വാങ്ങിയിരുന്നു.
രാജസൂയം കഥകളി : ഭാഗം ഒന്നു. അറ്ജുനനും ഭീമനും ശ്രീകൃഷ്ണനും മൂന്നു ബ്രാഹ്മണരുടെ വേഷത്തിൽ ജരാസന്ധന്റെ രാജസഭയിൽ എത്തുന്നു. കറ്ണനെപ്പൊലെ ധർമിഷ്ടനായ ജരാസന്ധൻ സഹായം തേടി വന്ന ബ്രാഹ്മണരെ യഥാവിധി സ്വീകരിച്ചു സൽകരിച്ചിരുത്തി എന്താണു ആഗമനോദ്ദേശം എന്നു ആരായുന്നു. എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ എന്നു പറയുന്നു. എന്നാൽ തങ്ങൾ ആവശ്യപ്പെടുന്നതു തരുമെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയൂ എന്നു ബ്രാഹ്മണർ. അങ്ങിനെ തന്നെ എന്നു സത്യം ചെയ്ത ജരാസന്ധനോടു ‘ദ്വന്ദ്വയുദ്ധം’ ആണു ബ്രാഹ്മണർ ആവശ്യപ്പെടുന്നതു. പ്രായാധിക്യം ഉണ്ടെങ്കിലും ബ്രാഹ്മണരോടു ദ്വന്ദയുദ്ധമോ എന്നു ചിരിച്ചു തള്ളുന്ന ജരാസന്ധന്റെ മുന്നിൽ, ഭീമനും അറ്ജുനനും ശ്രീകൃഷ്ണനും ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭീമനുമായി ദ്വന്ദയുദ്ധം തുടങ്ങി, ദിവസങ്ങൾ ആഴ്ചകളായി, 27 ദിവസം കഴിഞ്ഞിട്ടും ആരും ജയിക്കുന്നില്ല. ജരാസന്ധന്റെ ശരീരം രണ്ടായി പലപ്രാവശ്യം കീറിയിട്ടിട്ടും അവ കൂട്ടിച്ചേറ്ന്നു പൂറ്വരൂപത്തിൽ ആകുന്നു. ക്ഷീണിതനായ ഭീമൻ ഭഗവാന്റെ സഹായം തേടുന്നു. വറ്ധിത വീര്യത്തോടേ പോരാടുന്ന ജരാസന്ധന്റെ ശരീരഭാഗങ്ങൾ രണ്ടൂ കഷണമാക്കി ഇടതു ഭാഗം വലതുവശത്തേക്കും വലതുഭാഗം ഇടതു വശത്തേക്കും മാറ്റിയിടാൻ ഒരു ചുള്ളിക്കമ്പു രണ്ടാക്കി ഒടിച്ചു വിപരീത ദിശയിൽ മാറ്റിയിട്ടു കാണിച്ചു കൊടുക്കുന്നു ശ്രീകൃഷ്ണൻ കാണിച്ചു കൊടുക്കുന്നു.വിപരീത ദിശയിൽ മുറിച്ചു മാറ്റിയിട്ട ശരീര ഭാഗങ്ങൾ കൂട്ടിച്ചേരാഞ്ഞതു മൂലം ജരാസന്ധൻ വധിക്കപ്പെടുന്നു
നെല്ലിയോടന്റെ ചുവന്ന താടിയുടെ പുറപ്പാടോടെ തുടങ്ങുന്നു കഥകളി. ബ്രാഹ്മണരുടേ ആഗമനവും ജരാസന്ധന്റെ കുശലാന്വേഷണങ്ങളും ആയി തുടങ്ങുന്ന ആദ്യ രംഗത്തിന്റെ അവസാനം ദ്വന്ദ്വ യുദ്ധ വാഗ്ദാനം കിട്ടിയപ്പോൾ ബ്രാഹ്മണർ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. രണ്ടാം രംഗത്തിൽ ജരാസന്ധൻ ദ്വന്ദ്വയുദ്ധത്തിനു കൂട്ടത്തിൽ ബലവാനെന്നു തോന്നുന്ന ഭീമനെ തന്നെ തെരഞ്ഞെടുക്കുന്നു. ദ്വന്ദയുദ്ധം തുടരുന്നു, അവസാനം ശ്രീകൃഷ്ണന്റെ അവസരോചിതമായ ഉപദേശത്തോടെ ഭീമൻ ജരാസന്ധനെ വധിക്കുന്നു
രാജസൂയം കഥകളി : ഭാഗം രണ്ടു. രണ്ടാമത്തെ ഭാഗം അവതരിപ്പിച്ചതു ശിശുപാലവധം ആണു. സാക്ഷാൽ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവന്റെ സഹോദരീപുത്രനായിരുന്നു ശിശുപാലൻ. എന്നാൽ ഭഗവാന്റെ സ്വന്തം കൈ കൊണ്ടു മഹാഭാരത യുദ്ധത്തിൽ വധിക്കപ്പെടുന്ന ഒരേ ഒരാൾ എന്ന പ്രത്യേകതയും ശിശുപാലനുള്ളതാണല്ലൊ. ശിശുപാലന്റെ പൂറ്വകഥ. മഹാഭാരത കഥയിൽ ശിശുപാലൻ ജനിക്കുന്നതു മൂന്നു കണ്ണും നാലു കയ്യും ആയിട്ടാണു. മാതാപിതാക്കൾ ഈ വികൃതരൂപത്തെ ഉപേക്ഷിക്കാൻ തുടങ്ങിയപ്പോൾ ഒരു അശരീരി ഉണ്ടായി, അതിനു സമയം ആയില്ല എന്നും അടുത്തു തന്നെ ഒരാൾ ഈ കുഞ്ഞിനെ മടിയിൽ ഇരുത്തുമ്പോൾ അവന്റെ അധിക അവയവ ഭാഗങ്ങൾ ഇല്ലാതാകുമെന്നും എന്നാൽ ഈ ആളാൽ തന്നെ ഇവൻ കൊല്ലപ്പെടുമെന്നും ആയിരുന്നു അശരീരി.കൃഷ്ണൻ ഈ കുട്ടിയെ സ്വന്തം മടിയിൽ ഇരുത്തിയപ്പോൾ കുട്ടിയുടെ മൂന്നം കണ്ണും രണ്ടു കയ്യും ഇല്ലാതായി ഒരു സാധാരണ ബാലനായി മാറി. എന്നാൽ അശരീരി വചനം ഓറ്മ വന്ന അമ്മ, കൃഷ്ണന്റെ അച്ഛന്റെ സഹോദരി ദയക്കഭ്യർത്ഥിക്കുന്നു. താൻ അവനു സ്വയം നന്നാകാൻ നൂടു പ്രാവശ്യം മാപ്പു നൽകുമെന്നും, നൂറ്റൊന്നാമത്തെ തവണ ഉണ്ടായാൽ അവന്റെ മരണം നിശ്ചയമാണെന്നും അവറ്ക്കു ഉറപ്പു കൊടുക്കുന്നു, ഭഗവാൻ. കംസനെ ഗുരുവായി കണ്ട ശിശുപാലൻ കംസനെ വധിച്ച കൃഷ്ണനു മാപ്പു കൊടുത്തില്ല. പോരാഞ്ഞു താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന രുഗ്മിണിയെ അവളുടെ പ്രാറ്ത്ഥന കേട്ടു ശ്രീകൃഷ്ണൻ തേരിലേറ്റി കൊണ്ടു പോയി വിവാഹം കഴിച്ചതും വൈരാഗ്യം വർദ്ധിപ്പിച്ചു. രുഗ്മിണീയുടെ സഹോദരൻ രുഗ്മി ശിശുപാലനു സുഹൃത്തായും ഭവിച്ചു. നേരിൽ കണ്ട അവസരങ്ങളിൽ എല്ലാം ശിശുപാലൻ ശ്രീകൃഷ്ണനേ പരസ്യ്മായി നിന്ദിച്ചു കൊണ്ടേയിരുന്നു. ശിശുപാലൻ ( നരസിംഹ്ഹാവതാരത്താൽ കൊല്ലപ്പെട്ട ഹിരണ്യ കശിപുവിന്റെയും, രാവണന്റെയും മറ്റും പുനർജന്മം ആണെന്നും വിഷ്ണു പുരാണത്തിൽ ഉണ്ടത്രേ. റെഫ്: വിക്കിപ്പീഡിയ)
ശിശുപാല വധം കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലൻ (കത്തി വേഷം) പുറപ്പാടോടെ ആണു കഥകളി തുടങ്ങുന്നതു. തുടറ്ന്നുള്ള രംഗത്തിൽ ധറ്മപുത്രർ രാജസൂയയാഗത്തിൽ പ്രധാന പുരുഷനായി ശ്രീകൃഷ്ണനെ അവരോധിക്കുന്നു. സാധാരണ ദേവന്മാറ്ക്കു മാത്രം കൊടുക്കുന്ന ഈ സ്ഥാനം സാക്ഷാൽ അവതാരമായ ഭഗവാനു തന്നെ ധർമപുത്രർ നൽകിയതു സ്വാഭാവികം തന്നെ. എന്നാൽ യാഗത്തിനു ക്ഷണിക്കപ്പെട്ട ശിശുപാലൻ ഈ കാഴ്ച കണ്ടു പാണ്ഡവരോടു കയർക്കുന്നു. കൃഷ്ണനെ നിന്ദിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി വിവരിക്കുന്നൂ, കാലികളെ മേയ്ച്ചു നടന്ന ഇവനോ യജ്ഞ്ഞ വീതം, ഇവനല്ലേ സ്വന്തം മുലപ്പാലു നൽകാൻ വന്ന പൂതനയെ കൊന്നതു, രുഗ്മിണിയെ മോഷ്ടിച്ചു കൊണ്ടു പോയതു, സ്വന്തം സഹോദരി സുഭദ്രയെ മോഷ്ടിക്കാൻ അർജുനനു കൂട്ടു നിന്നതു എന്നിങ്ങനെ ഓരോന്നായി വിവരിക്കുന്നു നിന്ദിക്കുന്നു. താൻ തന്റെ പിതൃസഹോദരിയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ സമയമായി എന്നു കണ്ട ഭഗവാൻ, നൂറാമത്തെ നിന്ദ വരെ ക്ഷമയോടെ കേട്ടു. നൂറ്റൊന്നാമത്തേതു കേട്ടതോടെ തന്റെ സുദറ്ശനചക്രം ഉപയോഗിച്ചു ശിശുപാലനെ വധിക്കുന്നു. ഈ വിഡിയോകളും കാണുക : http://www.youtube.com/watch?v=6E4hUYvwN5g http://www.youtube.com/watch?v=GKqze9dVc88 http://www.youtube.com/watch?v=BzdW4Te6z2w

Thursday, August 18, 2011

രുഗ്മാംഗദചരിതം കഥകളി


രുഗ്മാംഗദൻ :കലാമണ്ഡലം സോമൻ
മോഹിനി : ചമ്പക്കര വിജയൻ
ധർമാംഗദൻ : കലാമണ്ഡലം പ്രവീണ്‍
മഹാവിഷ്ണു: കലാമണ്ഡലം അരവിന്ദ്‌
ബ്രാഹ്മണർ : കലാമണ്ഡലം ആദിത്യൻ , വേണു വാര്യർ
പാട്ട് : കലാമണ്ഡലം മോഹന കൃഷ്ണൻ , കലാനിലയം ഹരി.
ചെണ്ട : കലാമണ്ഡലം നന്ദകുമാർ
മദ്ദളം. കലാമണ്ഡലം അനീഷ്‌
സംഘാടകര്‍ : തോടയം കഥകളി യോഗം കോഴിക്കോടു.
രുഗ്മാംഗദചരിതം വിജയം കഥകളി
സൂര്യവംശ രാജാവായിരുന്ന രുഗ്മാംഗദൻ ഏകാദശീവൃതം നോക്കി വിഷ്ണുലോകത്തെ പ്രാപിക്കുന്ന ഭക്തിരസപ്രധാനമായ ഒരു കഥയാണ് രുഗ്മാംഗദവിജയം. രാജാവിന്റെ ഉദ്യാനത്തിൽ സ്ഥിരമായി പുഷ്പങ്ങൾ മോഷ്ടിക്കപെടുന്നു. ഇതാരെന്നു ഒളിച്ചു നിന്ന് രാജാവ് തന്നെ ശ്രദ്ധിക്കുന്നു. പുഷ്പങ്ങൾ രാത്രികാലങ്ങളിൽ പറിച്ചു കൊണ്ടു പോകുന്നത് ദേവസ്ത്രീകൾ ആണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ദേവസ്ത്രീകൾ പുഷ്പങ്ങൾ പറിച്ചു കൊണ്ടു വിമാനത്തിൽ പോകുന്നതു കണ്ട രാജാവ് കോപിച്ചു വിമാനം തടയുന്നു. മനുഷ്യ സ്പര്ശംവ ഏറ്റ വിമാനം പ്രവരത്തനരഹിതമായി. ക്ഷുഭിതരായ ദേവസ്ത്രീകൾ രാജാവിനെ ശപിക്കാന്‍ തുടങ്ങുന്നു. ശാപം ഭയന്ന് രാജാവ് മാപ്പപേക്ഷിക്കുന്നു. വിമാനം പ്രവര്ത്ത്നക്ഷമമാക്കുവാൻ ഏകാദശീവ്രതം അനുഷ്ടിക്കുന്ന ആരെങ്കിലും വിമാനത്തിൽ സ്പര്സിച്ചാൽ മതി എന്ന് അവര്‍ പറയുന്നു. രാജാവ് ഭൃത്യന്മാരെ നാല് ദിക്കിലും അയച്ചു. ഏകാദശീ വ്രതം അനുഷ്ടിക്കുന്ന ഒരു വൃദ്ധയെ വരുത്തി വിമാനം പ്രവര്ത്ത്ന ക്ഷമമാക്കുന്നു. അങ്ങനെ ദേവ സ്ത്രീകൾ എകാദശീവ്രതത്തിന്റെ മാഹാത്മ്യം രാജാവിനു മനസ്സിലാക്കി കൊടുക്കുന്നു. ഇതിനു ശേഷം രാജാവ് എല്ലാ ഏകാദശീവ്രതവും മുടക്കം കൂടാതെ ആചരിക്കുന്നു. രാജ്യവാസികൾ എല്ലാം ഏകാദശീവ്രതം എടുക്കണമെന്നു വിളംബരം ചെയ്യുന്നു. ഏകാദശീവ്രതം അനുഷ്ടിക്കുന്നവര്‍ വിഷ്ണുലോകം പൂകും എന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശീവ്രതം അനുഷ്ടിച്ചു മനുഷ്യരാരും യമപുരത്തെത്താതെ വിഷ്ണുലോകത്തിലേക്ക് പോകുന്നത് പതിവായപ്പോള്‍ , യമധര്മെൻ വിഷ്ണുസവിധത്തിൽ എത്തി സങ്കടം അറിയിക്കുന്നു. യമന്റെ സങ്കടം മനസിലാക്കിയ പത്മസംഭവൻ രുഗ്മാംഗദ രാജാവിന്റെ വ്രതം എങ്ങനെയും മുടക്കുവാൻ മോഹിനി എന്ന സുന്ദരിയെ ഭൂമിയിലേക്ക് അയക്കുന്നു. മോഹിനി ഭൂമിയിൽ എത്തി രാജാവിനെ പ്രലോഭിക്കുന്നതോടു കൂടി ആണ് കഥകളി തുടങ്ങുന്നത്.


രംഗം ഒന്ന്
രംഗത്ത് : രുഗ്മാംഗദൻ :കലാമണ്ഡലം സോമൻ
മോഹിനി : ചമ്പക്കര വിജയൻ
ബ്രഹ്മാവ് അതീവ സുന്ദരി ആയി സൃഷ്ടിച്ച മോഹിനി രുഗ്മാംഗദ രാജാവ് നായാട്ടിനു പോയ സമയത്ത് രാജാവുമായി സന്ധിക്കുന്നു. മൃഗയാവിനോദത്തിൽ ഏര്പ്പെുട്ടിരിക്കുന്ന രാജാവിന് വനത്തിൽ കണ്ട സുന്ദരിയിൽ മോഹം ജനിക്കുന്നു. തന്റെ പത്നി ആയിരിക്കാമോ എന്ന് അവളോടു അപേക്ഷിക്കുന്നു. മോഹിനി അനുകൂല ഭാവം പ്രകടിപ്പിക്കുന്നു. എന്നാൽ ഒരു വ്യവസ്ഥയിൽ മാത്രം. തനിക്ക് അപ്രിയമായതൊന്നും ചെയ്യുകയില്ലെന്നു സത്യം ചെയ്യാമെന്കിൽ മാത്രം താങ്കളുടെ പത്നി ആകാമെന്ന് പറയുന്നു.
“മൽ പ്രിയമൊഴിഞ്ഞൊരു നാളുമെന്നോടപ്രിയം ചെയ്കയില്ലെന്നും അല്പമാത്രമിതിന്നൊരു സത്യം ചെയ്തിടാമെന്കിൽ തൽപ്രിയതമയായ്‌ വസിച്ചീടാം “.
എന്നാണു പദം.മോഹിനിയുടെ അതീവ സൌന്ദര്യത്തിൽ മതി മറന്ന രാജാവ് സത്യം ചെയ്യുന്നു. മോഹിനിയെയും കൂട്ടി രാജകൊട്ടാരത്തിലേക്ക് പോകുന്നു.

രംഗം രണ്ടു
ബ്രാഹ്മണർ : കലാമണ്ഡലം ആദിത്യൻ , വേണു വാര്യർ
രാജാവ് കാട്ടിൽ നിന്നും കൊണ്ടു വന്ന അതീവ സുന്ദരിയായ മോഹിനിയുമായി രമിച്ചു കഴിയുന്നു. രാജ്യ കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നില്ല. സ്വതവേ പരിഹാസ പ്രിയരായ ബ്രാഹ്മണർ ഇത് പറഞ്ഞു ചിരിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും രാജാവ് ഏകാദശീവ്രതം മുടക്കുന്നില്ല , അതുകൊണ്ട് നമുക്ക് ദ്വാദശിയൂട്ടിനു ദാനവും സദ്യയും പൊടിപൊടിക്കുമെന്നു ഉറപ്പാണെന്ന് ഘോഷിക്കുന്നു. അവർ രാജകൊട്ടാരത്തിലേക്ക് നീങ്ങുന്നു
രംഗം മൂന്നു.
വൃശ്ചിക മാസത്തിലെ ഏകാദശീവ്രതം അനുഷ്ടിക്കുന്നത് മഹാപുണ്യം ആയി കരുതപ്പെടുന്നു. രാജാവ് ഭക്തി നിർഭരനായി വിഷ്ണനാമം ചൊല്ലി സമയം കഴിക്കുന്നു. ഈശ്വര ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന രാജാവിനോട് മോഹിനി കാമപരവശയായി തന്നോടു കൂടി രമിക്കണമെന്നു ആവശ്യപ്പെടുന്നു. “ഭാവ്യമാമോരേകാദശി നൽ ദിവസം ഇന്ന് പൂബാണകേളികൾ” ചെയ്യരുതെന്നും സദാസമയം ഗോവിന്ദനെ പ്രാർത്ഥിച്ചു കഴിയേണ്ട ദിവസം ആണെന്നും രാജാവ് മോഹിനിയോടു പറയുന്നു. ഏകാദശിവ്രതത്തിന്റെ വിശേഷങ്ങൾ രാജാവ് പറഞ്ഞു കേള്പ്പി ക്കുന്നു. രാജാവിന്റെ വാക്കുകൾ അനുസരിക്കാതെ പട്ടിണി കിടന്നു ശരീരം ക്ഷീണിപ്പിക്കാതെ ഭക്ഷണം കഴിഞ്ഞു തന്നോടൊപ്പം രമിക്കാൻ അവൾ നിര്ബിന്ധിക്കുന്നു. രാജ്യവും മറ്റെന്തു സ്വത്തുക്കളും താൻ ഉപേക്ഷിക്കാൻ തയ്യാറാണെന്നും, ഏകാദശി വ്രതം ഉപേക്ഷിക്കാന്‍ മാത്രം നിര്ബ്ന്ധിക്കരുതെന്നും രാജാവ് അപേക്ഷിക്കുന്നു. പക്ഷെ മോഹിനി തന്നെ വിവാഹം കഴിച്ചപ്പോൾ സത്യം ചെയ്തതോര്മ്മിുപ്പിക്കുന്നു. തന്നോടു അപ്രിയം ആയതൊന്നും ചെയ്യില്ലെന്നുള്ള സത്യം അങ്ങിത്ര പെട്ടെന്ന് മറന്നുവോ എന്ന് മോഹിനി ചോദിക്കുന്നു. എന്നാൽ സത്യം മറന്നിട്ടില്ലെന്നും ചില്പുരുഷൻ തന്റെ വ്രതം അനുഷ്ടിക്കാൻ തന്നെ അനുവദിക്കണമെന്നും വീണ്ടും കേണപേക്ഷിക്കുന്നു. സത്യഭംഗം വരാതിരിക്കാൻ പകരം മറ്റൊരു ഉപായം മോഹിനി വയ്ക്കുന്നു.
“ അമ്മ തന്‍ മടിയിൽ വെച്ചു നിൻ മകൻ

ര്മാംഗദനെ ചെമ്മേ വാളാൽ വെട്ടാമെന്കിൽ ഇമ്മഹാവ്രതം നോറ്റാലും “


ഏക പുത്രന്റെ ഗളച്ചേദം ചെയ്യുമ്പോൾ അമ്മയുടെയോ അച്ഛന്റെയോ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ പോലും ഭൂമിയിൽ വീഴരുത് എന്നും മോഹിനി നിഷ്കര്ഷി്ക്കുന്നു. ഭാവിയിൽ രാജ്യഭാരം വഹിക്കേണ്ട തന്റെ ഒരേ ഒരു പുത്രനെ നിഷ്ടുരമായി തന്റെ കയ്യാൽ വധിക്കണമെന്ന നിര്ദേരശം ഓര്ത്തു രാജാവ് തളര്ന്നു പോകുന്നു. പാവനാംഗീ ചതിക്കൊല്ലേ “ എന്ന് വീണ്ടും വീണ്ടും അദ്ദേഹം മോഹിനിയോടു അപേക്ഷിക്കുന്നു. മകനെ വധിക്കാഞ്ഞാൽ സത്യഭംഗം വന്നു കൂടും എന്ന് മോഹിനി തീരത്ത് പറയുന്നു. സത്യഭംഗത്തിന്റെ പാപഭയവും ഏകാദശീവ്രതത്തിലുള്ള ഉറച്ച വിശ്വാസവും മൂലം നിസ്സഹായനായ രുഗ്മാമ്ഗദന്‍ “ “ദുഷ്ടാത്മികേ മോഹിനീ കഷ്ടം നിന്റെ മൊഴി “ എന്നോര്മിച്ചു കൊണ്ടു ശ്രീ പത്മനാഭനെ മനസ്സിൽ കണ്ടു പ്രാർത്ഥിക്കുന്നു. ഈ സമയം പുത്രന്‍ ധര്മാമ്ഗദന്‍ മാതാവ് സന്ധ്യാവലിയുമായി അവിടെ വന്നു ചേരുന്നു. കാര്യം മനസിലാക്കി അച്ഛനോട് സത്യലംഖനം അരുതേ എന്ന് പറഞ്ഞു വാള്‍ അച്ഛനെ ഏല്പിച്ചു അമ്മയുടെ മടിയിൽ ഗളഛേദത്തിനു തയാറായി കിടക്കുന്നു. കോമളകളേബരനും ഭാവി രാജാവും ആകേണ്ട സ്വന്തം പുത്രനെ വധിക്കുന്നതിനായി രുഗ്മാംഗദന്‍ വാളോങ്ങുന്നു. ആ സമയത്ത് ഭക്ത വൽസലനും പരമ കാരുണികനുമായ വിഷ്ണു ഭഗവാൻ പ്രത്യക്ഷപ്പെട്ടു രാജാവിനെ വിലക്കുന്നു. വൈഷ്ണവ ചൈതന്യം തിരതല്ലുന്ന അന്തരീക്ഷത്തിൽ രാജാവിന്റെ വ്രതനിഷ്ട പരീക്ഷിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ചയച്ചതാണ് മോഹിനിയെ എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു. മോഹിനി അപ്രത്യക്ഷയാവുന്നു. വിഷ്ണു ഭഗവാന്റെ അനുഗ്രഹത്തോടെ ധന്യനായ ധര്മാംഗദനെ രാജ്യം ഏല്പിച്ചു രുഗ്മാമ്ഗദനും പത്നി സന്ധ്യാവലിയും വൈകുണ്ഠരാജ്യം പ്രാപിക്കുന്നു.






ഈ വിഡിയോകളും കാണുക: Part-1: http://www.youtube.com/watch?v=H_NUfT2xqRY Partt-2: http://www.youtube.com/watch?v=EAeklmFaOqE Part-3: http://www.youtube.com/watch?v=9TVT8mL9qJI Part-4: http://www.youtube.com/watch?v=jOO9eYyJCOc Part-5: http://www.youtube.com/watch?v=FkO8vIx6BJw

Thursday, May 5, 2011

ദക്ഷയാഗം കഥകളി

ശ്രീ ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗം കഥകളി അതിന്റെ പൂര്ണ രൂപത്തില്‍ സോപാനം ചാരിറ്റെബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തളി സാമൂതിരി സ്കൂള്‍ അന്കണത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു. തോടയം പുറപ്പാട് ഇവ ആടി ആണ് കളി തുടങ്ങിയത് തന്നെ. സാധാരണ ദക്ഷയാഗം പൂര്ണമായി അവതരിപ്പിക്കാറില്ലല്ലോ. കലാമണ്ഡലം ഗോപി ആശാന്റെ ആദ്യകാല ദക്ഷന്റെയും (ശാന്തസ്വഭാവി) കലാമണ്ഡലം ബാലസുബ്രണിയന്റെ പില്കാല(ക്രുദ്ധനായ) ദക്ഷനെയും ഒരേ കളിയരങ്ങില്‍ കാണാന്‍ സാധിക്കുകയും ചെയ്തു.
കഥാസാരം
ബ്രഹ്മദേവന്റെ പുത്രനായ ദക്ഷന്‍ പത്നി വേദവല്ലിയുമായി ഒരു ദിവസം യമുനയില്‍ കുളിക്കാന്‍ പോയി. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ താമരയിലയില്‍ ഒരു ശംഖു ഒഴുകി വരുന്നത് അവര്‍ കണ്ടു. വേദവല്ലിയുടെ ആവശ്യപ്രകാരം ദക്ഷന്‍ ആ ശംഖു കയ്യില്‍ എടുക്കുന്നു. അപ്പോള്‍ തന്നെ ആ ശംഖു അതീവ സുന്ദരി ആയ ഒരു പെണ്കുട്ടി ആയി മാറുന്നു. സന്തോഷപൂര്‍വം അവര്‍ ആ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി സ്വന്തം പുത്രി ആയി വളര്ത്തുന്നു. സതി എന്ന് പേരിട്ട ആ കുട്ടി അതീവ സുന്ദരിയും സുശീലയും ആയി വളര്ന്നു . ആദ്യം മുതല്‍ തന്നെ ശിവഭക്ത ആയി വളര്ന്ന അവള്‍ യൌവനയുക്തയായപ്പോള്‍ സാക്ഷാല്‍ പരമശിവനെ തന്നെ ഭര്ത്താവായി കിട്ടാന്‍ ആഗ്രഹിച്ചു. പിതാവിന് അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിലും തന്റെ പ്രേമം സാധിച്ചു കിട്ടുവാന്‍ സതി കഠിന തപസ് അനുഷ്ടിച്ചു. പരമശിവന്‍ സതിയുടെ പ്രേമം പരീക്ഷിക്കാന്‍ ഒരു വൃദ്ധ ബ്രാഹ്മണന്ടെ വേഷത്തില്‍ വരുന്നു. ശ്രീപരമശിവന്‍ മാത്രമേ എനിക്ക് വരന്‍ ആയി താന്‍ സ്വീകരിക്കുകയുള്ളൂ എന്ന് പറയുന്ന സതിയെ ബ്രാഹ്മണന്‍ ശിവന്റെ വികൃതമായ രൂപവും അസാധാരണ രീതികളും നിന്നെ പോലെയുള്ള സുന്ദരികള്ക്ക് തീരെ ചേര്ച്ചമയില്ലാത്തതാണെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നു.അചഞ്ചലമായ ഭക്തിയിലും പ്രേമത്തിലും അവള്‍ മുഴുകിയിരിക്കുകയാനെന്നു മനസിലാക്കിയ ഭഗവാന്‍ തന്റെ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു സതിയെ അനുഗ്രഹിക്കുന്നു.
കാര്യങ്ങള്‍ മനസ്സിലാക്കിയ ദക്ഷന്‍ മനസില്ലാ മനസ്സോടെ ആണെങ്കിലും വിവാഹത്തിനു തയാറാവുന്നു. ഇന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തുന്നു. വിവാഹ ശേഷം ഭഗവാന്‍ സതിയുമായി കൈലാസത്തിലേക്ക് ഉടന്‍ തന്നെ പുറപ്പെടുന്നു. തന്റെ ജാമാതാവ് തന്നോടു ഒരു വാക്ക് പോലും പറയാതെ കുമാരിയുമായി പുറപ്പെട്ടത്‌ ദക്ഷന് തീരെ ഇഷ്ടമായില്ല. ക്രുദ്ധനായ ദക്ഷന്‍ ഇന്ദ്രന്റെ സമക്ഷത്തില്‍ പരാതിയുമായി ചെല്ലുന്നു. പരമശിവനെപ്പറ്റി വളരെ മോശമായി സംസാരിക്കുന്നു. ഹരനോടു ദ്വേഷം പാടില്ല എന്ന് ഇന്ദ്രന്‍ ഉപദേശിക്കുന്നു. എന്നാല്‍ ക്രോധത്താല്‍ അന്ധനായ ദക്ഷന്‍ അനുനയ വാക്കുകള്‍ കേള്‍ക്കുന്നില്ല. ഒരു വിധം ഇന്ദ്രന്‍ ദക്ഷനെ ആശ്വസിപ്പിച്ചു. തന്റെ പുത്രിയുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും കൈലാസത്തില്‍ പോയി അവരെ കാണാന്‍ ആവശ്യപ്പെട്ട ഇന്ദ്രനോട് ദക്ഷന്‍ അവസാനം സമ്മതിക്കുന്നു. കൈലാസത്തിലെത്തിയ ദക്ഷനെ ദ്വാരപാലകനായ നന്ദികേശ്വരന്‍ തടഞ്ഞു നിര്ത്തുന്നു. തന്റെ സ്വാമിയെ ഇപ്പൊള്‍ കാണാന്‍ കഴിയുകയില്ല എന്ന് പറഞ്ഞു അകത്തേക്ക് വിടുന്നില്ല. തന്റെ ജാമാതാവിനെയും പുത്രിയും കാണാന്‍ കേവലം ഒരു ഭൃത്യന്‍ തടസ്സം നിന്നത് ദക്ഷന്റെ കോപം ശതഗുണീഭവിപ്പിക്കുന്നു.
തിരിച്ചു കൊട്ടാരത്തില്‍ എത്തിയ ദക്ഷന്‍ ഒരു യാഗത്തിന് തയാറെടുക്കുന്നു. ത്രിമൂര്തികള്ക്ക് ക്ഷണം അയക്കുകയും യാഗാംശം കൊടുക്കുകയും ചെയ്യുക എന്നുള്ള പതിവ് ലംഘിച്ചു ദക്ഷന്‍ പരമശിവനെ അവഗണിക്കുന്നു. ഋഷിമാര്‍ അത് ചെയ്യരുത് എന്ന് വിലക്കിയെങ്കിലും ദക്ഷന്‍ കൂട്ടാക്കുന്നില്ല.
തന്റെ പിതാവ് യാഗം നടത്തുന്ന വിവരം അറിഞ്ഞു കേട്ട സതീദേവി യാഗത്തിനു പോകാന്‍ ഭഗവാനോട് അനുമതി ചോദിക്കുന്നു. തന്നെ അപമാനിക്കാന്‍ ആണ് ഈ യാഗം ചെയ്യുന്നതെന്നും ദേവി അവിടെ പോയാല്‍ അപമാനിതയാകും എന്നും പറഞ്ഞു പരമശിവന്‍ ദേവിയെ നിരുത്സാഹപ്പെടുത്തുന്നു. എന്നാല്‍ ദേവി പോകാന്‍ അനുമതിക്ക് നിര്‍ബന്ധിക്കുന്നു. അപമാനിത ആയാല്‍ തിരിച്ചു ഇങ്ങോട്ട് വരരുത് എന്ന് ഓര്മി്പ്പിച്ച ശേഷം സതീദേവിക്ക് യാത്രാനുമതി നല്കു്ന്നു.
ഉദ്ദേശിച്ചത് പോലെ തന്നെ ദക്ഷന്‍ നിറഞ്ഞ സദസ്സില്‍ സതീ ദേവിയെ അപമാനിക്കുന്നു ശിവന്റെ കുറ്റങ്ങള്‍ പറഞ്ഞു ശകാരിക്കുന്നു.. അപമാനിതയായ സതീദേവി തിരിച്ച് കൈലാസത്തില്‍ എത്തി അഗ്നിയില്‍ ആത്മത്യാഗം ചെയ്യുന്നു. ഉഗ്രകോപത്താല്‍ തന്റെ മൂന്നാം കണ്ണ് തുറന്ന പരമശിവന്‍ തന്റെ ജടയില്‍ നിന്ന് വീരഭദ്രനും ഭദ്രകാളിക്കും ജന്മം കൊടുക്കുന്നു. ദക്ഷന്റെ തലയറുത്തുവാ എന്ന നിര്‍ദ്ദേശം അവര്‍ പാലിക്കാന്‍ ദക്ഷരാജ ധാനിയിലേക്ക് പോകുന്നു. യാഗ സ്ഥലത്തു നിന്ന് ദക്ഷന്ടെ തലയുമായി വീരഭദ്രനും ഭദ്രകാളിയും കൈലാസത്തില്‍ എത്തുന്നു. പരമശിവന്റെ സംഹാരനൃത്തം അപ്പൊള്‍ നടകുകയായിരുന്നു.
ബ്രഹ്മ ദേവന്റെയും മറ്റും അപേക്ഷ അനുസരിച്ചു ശിവന്‍ കോപം ശമിച്ചപ്പോള്‍ ദക്ഷന് ശാപമോക്ഷം കൊടുക്കുന്നു. ഒരു ആടിന്റെ തല ദക്ഷന് വച്ചു ജീവന്‍ കൊടുക്കുന്നു. അങ്ങിനെ യാഗം പൂര്ത്തിയാക്കാന്‍ അനുവദിക്കുന്നു. ഇതാണ് ദക്ഷയാഗം കഥ.

രംഗത്ത്‌ അവതരിപ്പിച്ചത്
തോടയം
പുറപ്പാട്
രംഗം ഒന്ന്
പ്രേമപരവശനായ ദക്ഷനും പത്നി വേദവല്ലിയും സല്ലപിച്ചു കൊണ്ടിരിക്കുന്നു. “പൂന്തേന്‍ വാണി സൃനു മമ വാണി..” എന്ന പദത്തിലൂടെ തന്റെ ഇംഗിതം പത്നിയെ അറിയിക്കുന്നു. “സന്തോഷം തെ മനതാരില്‍ .. “ എന്ന പദം ആടി പത്നി സമ്മതം അറിയിക്കുന്നു
രംഗം രണ്ടു:
ദക്ഷനും പത്നിയും യമുനയില്‍ സ്നാനം ചയ്യാന്‍ തുടങ്ങുന്നു. കാളിന്ദീ വര്‍ണന “ കണ്ണിണക്കാനന്ദം നല്കീടുന്ന പാരം കാളിന്ദീ നദി സാമ്പ്രതം ..” എന്ന പദം. പുഴയില്‍ മുങ്ങിക്കയരിയ ദക്ഷന്‍ ഒരു താമരയിലയില്‍ ഒരു ശംഖു ഒഴുകി വരുന്നത് കാണുന്നു. കൌതുകപൂര്വം അത് കയ്യില്‍ എടുക്കുന്നു. അപ്പോള്‍ തന്നെ ആ ശംഖു സുന്ദരിയായ ഒരു പിഞ്ച് കുഞ്ഞായി മാറുന്നു. ആ കുഞ്ഞിനെ എടുത് വളര്ത്താന്‍ തീരുമാനിച്ച ദക്ഷന്‍ തന്റെ സന്തോഷം “ അനന്തമാര്ജിഷത മാമസ്മല്‍ പുണ്യഫലം “ എന്നാ പദത്തിലൂടെ സന്തോഷം അറിയിക്കുന്നു
രംഗം മൂന്നു
സതി എന്ന് പേരിട്ട ആ കുട്ടി സുന്ദരിയും സുശീലയും ആയി രാജകൊട്ടാരത്തില്‍ വളര്ന്നു . ചെറിയ പ്രായത്തില്‍ തന്നെ ശിവ ഭക്തയായിരുന്നു കുമാരി പ്രായ പൂര്ത്തിയായപ്പോള്‍ സാക്ഷാല്‍ പരമ:ശിവനെ മാത്രമേ ഭര്ത്താ വായി സ്വീകരിയ്ക്കു എന്ന് തീരുമാനിക്കുന്നു. ഭഗവാനെ പ്രീതിപ്പെടുത്താന്‍ ഉഗ്ര തപസ്‌ അനുഷ്ടിക്കുന്നു.
രംഗം നാല് :
സതിയുടെ പ്രേമവും ഭക്തിയും പരീക്ഷിക്കാന്‍ ശിവന്‍ ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ വരുന്നു. “കല്യാണ ശീലയായ നീ എന്തിനാണ് ചെന്തളിരോത്ത കോമളഗാത്രം ക്ലേശിപ്പിക്കുന്നത് ?” എന്ന് ചോദിക്കുന്നു. “ ഇന്ടുചൂടന്‍ എന്റെ പാണിഗ്രഹണം ചെയ്വാന്‍ അന്തണനായ അങ്ങ് അനുഗ്രഹിക്കണം “ എന്ന് അപേക്ഷിക്കുന്നു. വികൃത വേഷവും അസാധാരണ ശീലങ്ങളും ഉള്ള ശിവനെ നീ എന്തിനാണ് പ്രേമിക്കുന്നത് എന്ന് പറഞ്ഞു ശിവനെ വൃദ്ധന്‍ തന്റെ ഭഗവാനെ നിന്ദിക്കുന്നത് കേള്ക്കാനന്‍ നില്ക്കാതെ പ്രതിഷേധിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ അചഞ്ചലമായ പ്രേമവും ഭക്തിയും കുറവല്ലാ എന്നു മനസിലായി . പ്രസന്നനായ ഭഗവാന്‍ സ്വന്ത രൂപം കാട്ടി അനുഗ്രഹിക്കുന്നു.
രംഗം അഞ്ചു :
പൂര്ണ മനസ്സോടെയല്ലെന്കിലും ദക്ഷന്‍ മകളുടെയും പരമ:ശിവന്റെയും വിവാഹം നടത്തി കൊടുക്കുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഉപചാരങ്ങള്ക്ക് നില്ക്കാതെ ശിവന്‍ സതീദേവിയുമായി കൈലാസതിലേക്ക് പുറപ്പെടുന്നു.
രംഗം ആറ
തന്നോട് ഒരുവാക്ക് പോലും പറയാതെ മകളുമായി പുറപ്പെട്ട ശിവനോട് ദക്ഷന്‍ ദ്വേഷ്യം തോന്നുന്നു. ഇന്ദ്രന്റെ അടുത്ത് ചെന്ന് ദക്ഷന്‍ പരാതി പറയുന്നു. “ അറിയാതെ മമ പുത്രിയെ നല്കിയതനുചിതമായി തഹോ..” . എന്ന് പരിതപിക്കുന്നു. ഹരനിന്ദ അനുചിതമാണെന്നും കൈലാസത്തില്‍ പോയി അവരെ കാണുന്നതാണ് ഉചിതമെന്നും ഇന്ദ്രന്‍ പറയുന്നു. ഇന്ദ്രന്റെ അനുനയവാക്കുകള്‍ കേട്ട് തന്റെ മകളുടെ നന്മയ്ക്ക് വേണ്ടിയല്ലേ എന്ന് കരുതി ദക്ഷന്‍ കൈലാസത്തിലേക്ക് പോകാമെന്ന് സമ്മതിക്കുന്നു.

രംഗം ഏഴു
നന്തികേശന്റെ തിരനോട്ടം . “ശങ്കര ഗിരിശിഖരത്തില്‍ ആരാണ് വിശന്കം വരുന്നത് “ എന്ന് വിചാരിക്കുന്ന നന്തികേശന്റെ മുന്നില്‍ കൈലാസത്തില്‍ എത്തിയ ദക്ഷന്‍ അനുവാദത്തിനു നില്ക്കാ തെ നേരെ മുന്നോട്ടു കടക്കുന്നു. എന്നാല്‍ ഇപ്പൊള്‍ സ്വാമിയെ കാണാന്‍ കഴിയുകയില്ല എന്ന് നന്തികേശന്‍ പറയുന്നു. അവര്‍ തമ്മില്‍ വാഗ്വാദത്തിന്റെ അവസാനം ദക്ഷന്‍ മകളെയും ജാമാതാവിനെയും കാണാതെ ക്രുദ്ധനായി തിരിച്ചു പോകുന്നു.


രംഗം എട്ടു
ദക്ഷയാഗം തുടങ്ങുന്നു. ശിവസ്തുതിയോടെ പ്രവേശിക്കുന്ന ദധീചിയെ ദക്ഷന്‍ സ്വീകരിക്കുന്നു. “അനഘനായ നാരദമുനിയും തപോധനന്‍ വസിഷ്ടനും ഒന്നും വരാത്തതെന്തേ ?” എന്ന് ദധീചി ആരായുന്നു. “വാമ ദേവനിലുള്ള പ്രേമം മൂലം ആരുവന്നില്ലെന്കിലും എനിക്കൊരു ചേതവുമില്ല” എന്ന് ദക്ഷന്‍ തുറന്നടിക്കുന്നു. “മംഗല മൂര്ത്തി മഹേശനെ മാനിച്ചു കൊല്ക നല്ലൂ. ” എന്നു ഉപദേശിക്കുന്നു. ദക്ഷന്‍ വഴങ്ങുന്നില്ല. “കുടില മാനസനാകും നിടില ലോചനന്ന് ധൂര്ജനടിക്കു യജ്ഞഭാഗം താന്‍ കൊടുക്കുകയില്ല, ഗുണദോഷം ആരും പറയേണ്ട “ എന്ന് തീര്ത്തു പറയുന്നു.

രംഗം ഒമ്പത്:
പിതാവിന്റെ യാഗം വീക്ഷിക്കാന്‍ കൌതുകം തോന്നിയ സതി കാന്തനോടു പോകാന്‍ അനുവാദം ചോദിക്കുന്നു. “കുമതിയായ ദക്ഷന്‍ നമ്മെ അറിയിക്കാത്ത സ്ഥിതിക്ക് നീ ചെന്നാല്‍ അയാള്‍ നിന്നെ അപമാനിച്ചു വിടും “ എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നു. എങ്കിലും നിര്ബകന്ധപൂര്വം സതി യാഗസ്ഥതലത്തെക്ക് പോകുന്നു.

രംഗം പത്തു
യാഗശാലയില്‍ ഇരിക്കുന്ന ദക്ഷന്‍ മുനിമാര്‍ എന്നിവരുടെ ഇടയിലേക്ക് സതീദേവി ആഗതയാകുന്നു. പതിയുടെ വാക്കിനെ അനാദരിച്ചു യജ്ഞം കാണാന്‍ എത്തിയ സതിയെ ദക്ഷന്‍ ശകാരിക്കുന്നു. “ യാഗശാലയില്‍ നിന്ന് പോക ജവാല്‍ ഭൂദേശ ദയിതേ “ എന്ന് അട്ടഹസിച്ചു ദക്ഷന്‍ സതിയെ ആട്ടി ഓടിക്കുന്നു.

രംഗം പതിനൊന്ന
മാനം പോയി നാണം കെട്ടു ഭര്തൃസമീപം എത്തിയ സതി “നിന്തിരുവടിയെ നിന്‍ദിച്ചതു സഹിയാ ഞാന്‍ “ എന്നും “താമസ ശീലനായ ദക്ഷനെ കൊല്ലുവാന്‍ താമസിചീടോല്ലേ “ എന്നും പറയുന്നു. “സന്താപമരുതേ ചെന്താമാരേക്ഷണെ “ എന്ന് സതിയെ സാന്ത്വനിപ്പിക്കുന്ന ശിവന്റെ മുനില്‍ വച്ചു സതി ജീവത്യാഗം ചെയ്യുന്നു. ക്രുദ്ധനായ ഭാഗവാന്റെ ജടയില്‍ നിന്ന് വീരഭദ്രന്‍ ജാതനാവുന്നു. “ശങ്കര ജയ ഭഗവാന്‍ “ എന്ന് സ്തുതിക്കുന്നു. “കിന്കരനായ എന്നാല്‍ കിമ്കരണീയമതരുള്‍ ചെയ്യേണം “ എന്ന് പറയുന്ന വീരഭദ്രനോടു നിന്ദ്യനായ ദക്ഷനെ കൊന്നു വരാന്‍ ശിവന്‍ ആജ്ഞാപിക്കുന്നു.

രംഗം പന്ത്രണ്ടു
ദക്ഷന്‍ ഋഷിമാര്‍ വീരഭ്ദ്രന്‍, ഭൂത ഗണങ്ങള്‍ ഇവര്‍. വീരഭദ്രനും ഭദ്രകാളിയും ഭൂത ഗണങ്ങളും കൂടി യജ്ഞം മുടക്കുന്നു. വീരഭദ്രന്‍ ദക്ഷനെ വധിക്കുന്നു. ദക്ഷന്റെ ശിരസ് അഗ്നികുണ്ഡത്തില്‍ ഹോമിക്കുന്നു.

രംഗം പതിമൂന്നു
പ്രസന്നനായ ശിവന്‍ ദേവന്മാരുടെ അപേക്ഷ പ്രകാരം യജ്ഞപൂര്തിക്ക് വേണ്ടി ദക്ഷന് ആടിന്റെ തല വച്ച് ജീവന്‍ കൊടുക്കുന്നു. ഹൃഷ്ടാശനായ ദക്ഷന്‍ അഷ്ടമൂര്ത്തി യെ സ്തുതിക്കുന്നു.

ഈ വീഡിയോകളും കാണുക
൧. ദക്ഷനും വേദവല്ലിയും
http://www.youtube.com/watch?v=kNlEAxjOFYo
൨..
http://www.youtube.com/watch?v=K7uOJsf5Q5c
൩. വേദവല്ലി മറുപടി കൊടുക്കുന്നു
൩. http://www.youtube.com/watch?v=U7Ctj9Gn7Gw
൪. യമുനാതീരത്തില്‍ ദക്ഷനും വേദവല്ലിയും
http://www.youtube.com/watch?v=wl3r47IgNGw
൫. ശംഖു കാണുന്നു
http://www.youtube.com/watch?v=kcJkUK6Gpk0
൬. സതിയും വൃദ്ധ ബ്രാഹ്മണനും
http://www.youtube.com/watch?v=jXY_qC5JbgU

Wednesday, March 9, 2011

ഉത്തരാ സ്വയംവരം കഥകളി

ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളി കഴിഞ്ഞ ദിവസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗായത്രി കല്യാണ മണ്ഡപത്തില്‍ അവതരിപ്പിച്ചു. കഥകളി പ്രേമികള്ക്ക് വല്ലപ്പോഴുമെന്കിലും ഇത്തരം അസുലഭ അവസരങ്ങള്‍ ഉണ്ടാക്കി തന്ന സംഘാടകരോട് നന്ദി പറയുന്നു.

കഥ മുമ്പ് :
പാണ്ഡവരുടെ അജ്ഞാതവാസ കാലം. വിരാടരാജവിന്റെ രാജകൊട്ടാരത്തില്‍ വിവിധ വേഷങ്ങളില്‍ പഞ്ചപാണ്ഡവരും പാഞ്ചാലിയും വസിച്ചു. രാജാവിന്റെ ഇഷ്ട തോഴനായി ധര്മപുത്രരും, വലലന്‍ എന്ന പേരില്‍ മുഖ്യ പാചകക്കാരനായി ഭീമനും, ഉര്‍വശീശാപം കൊണ്ടു നപുംസകമായി തീര്ന്ന അര്ജുനന്‍ ബ്രുഹന്നള എന്ന നൃത്താധ്യാപിക ആയും നകുല സഹദേവന്മാര്‍ കുതിര സൂക്ഷിപ്പുകാരായും പാഞ്ചാലി, രാജ്ഞിയുടെ ദാസി സൈരന്ധ്രി ആയും ജോലിചെയ്തു. രാജ്ഞിയുടെ സഹോദരന്‍ കീചകന്റെ കാമാഭ്യര്ത്ഹന അസഹനീയമായപ്പോള്‍ പാഞ്ചാലി ഭീമന്റെ സഹായം ആവശ്യപ്പെട്ടു. രാത്രിയില്‍ നൃത്തഗൃഹത്തില്‍ രഹസ്യമായി സന്ധിക്കാംഎന്നു പറഞ്ഞു പാഞ്ചാലിക്ക് പകരം പുതച്ചു മൂടിക്കിടന്ന ഭീമന്‍ കീചകനെ ഞെരിച്ചു കൊല്ലുന്നു.

രംഗം ഒന്ന്:
ഹസ്തിനപുരത്തിലെ ഉദ്യാനം. ദുര്യോധന മഹാരാജാവും പത്നി ഭാനുമതിയും ശ്രുംഗാര ഭാവത്തില്‍ സല്ലപിച്ചിരിക്കുന്നു. ശ്രുംഗാര പ്രധാനമായ പദങ്ങള്‍ ആണ് ഇവിടെ. പ്രിയയുടെ അനുപമമായ സൌന്ദര്യത്തെ ഉദ്യാന ഭംഗിയോടുപമിക്കുന്നു. ദു:ഖിതയായ ഒരു ചക്രവാകി പക്ഷി സൌന്ദര്യം നിറഞ്ഞ ഈ മുഖം കണ്ടു യഥാര്ത്ഥ ചന്ദ്രനെന്നു ധരിച്ചു വിരഹദു:ഖം അത്യാസന്നമായല്ലോ എന്ന് വിലപിക്കുന്നു. അതിനു കാരണക്കാരിയായ ഭാനുമതിയെ ഒരു കണ്ണ് കൊണ്ടു കോപഭാവത്തിലും വിരഹത്താല്‍ ദു:ഖിതയായതുകൊണ്ടു മറു കണ്ണുകൊണ്ടു ദു:ഖത്തിലും നോക്കുന്നു. (ഏകലോചനം). ഭാനുമതിയുടെ കേശഭംഗി കണ്ടു മഴക്കാറാണെന്നു തെറ്റിദ്ധരിച്ച മയില്‍ കൂട്ടങ്ങള്‍ ആനന്ദകരമായ വര്‍ഷ കാലത്തിന്റെ ആഗമനം ആയെന്നു കരുതി ആനന്ദ നൃത്തം ചവിട്ടുന്നു (കേകിയാട്ടം). കാന്തന്റെ പരവശഭാവം കാണാന്‍ തനിക്ക് കൊതി പെരുകുന്നു എന്ന് പ്രിയതമയില്‍ നിന്ന് കേട്ടപ്പോള്‍ താനാഗ്രഹിച്ച സന്ദര്ഭം ആഗതമായതില്‍ ആഹ്ലാദിക്കുന്നു.

ദുര്യോധനന്റെ പുറപ്പാട്
ദുര്യോധനനും ഭാനുമതിയും

രംഗം രണ്ടു:
പഞ്ചപാണ്ഡവരെ അജ്ഞാത വാസകാലത്തില്‍ തിരിച്ചറിയാന്‍ നാനാ ദേശങ്ങളിലേക്കും അയച്ച ചാരന്മാരില്‍ ഒരാള്‍ വിരാട രാജ്യത്തില്‍ നിന്നും അത്ര സുഖകരമല്ലാത്ത ഒരു വാര്ത്ത കൊണ്ടുവരുന്നു. വിരാട രാജാവിന്റെ പത്നീ സഹോദരനും അസാമാന്യ ശക്തിശാലിയുമായിരുന്ന കീചകന്റെ വധം. തന്റെ പത്നിയെ ലൈംഗിക കേളിക്ക് ശല്യപ്പെടുതിയതിനു ഒരു ഗന്ധര്‍ വന്‍ ആണ് കൊന്നതെന്ന് അയാള്‍ അറിയിക്കുന്നു. എന്നാല്‍ അതിശക്തനായ കീചകനെ കൊല്ലാന്‍ ഒരു ഗന്ധര്‍വനു അത്ര എളുപ്പമല്ല , ഇതെങ്ങിനെ സംഭവിച്ചു എന്ന് ശന്കിക്കുന്നു. മദയാനയുടെ മസ്തകം പൊളിക്കാന്‍ സിംഹരാജന് മാത്രമേ കഴിയൂ എന്ന് ഉദാഹരിച്ചു കൊണ്ടു ഭീഷമപിതാമഹന്‍ ഉറപ്പായി പറയുന്നു കീചകനെ കൊല്ലാന്‍ ഭൂമിയില്‍ ഭീമന് മാത്രമേ കഴിയു എന്ന്. സഭയില്‍ ഉണ്ടായിരുന്ന കര്ണനും ഈ ഊഹം ശരിവയ്കുന്നു. പാണ്ഡവര്‍ വിരാട രാജ്യത്തില്‍ ഉണ്ടെന്നു മിക്കവാറും ഉറപ്പാക്കിയ ദുര്യോധനന്‍ അവരെ എങ്ങനെ വെളിച്ചത് കൊണ്ടുവരാന്‍ കഴിയും എന്നാലോചിക്കുന്നു.
ദൂതന്‍ ദുര്യോധന സഭയില്‍

രംഗം മൂന്നു :
വിരാട രാജാവിന്റെ പശുക്കളെ മോഷ്ടിച്ചു കൊണ്ടു വരാന്‍ ത്രിഗര്ത്തെന്‍ എന്ന തന്റെ വിശ്വസ്തനെ ദുര്യോധനന്‍ ഏല്പിക്കുന്നു. പശുക്കളെ മോഷ്ടിക്കുംപോള്‍ അത് തടയാന്‍ പാണ്ഡവര്‍ പുറത്തുവരും എന്ന പ്രതീക്ഷയില്‍. എല്ലാം വേണ്ട പോലെ ചെയ്യാം എന്ന് തൃഗര്തന്‍ ഉറപ്പ് കൊടുക്കുന്നു.
ത്രിഗര്‍ത്തന്‍
ദുര്യോധനനും ത്രിഗര്തനും

രംഗം നാല് :
തന്റെ പശുക്കളെ മോഷ്ടിച്ച് കൊണ്ടു പോകാന്‍ വന്നവരെ വിരാട രാജാവ് തടയുന്നു. എന്നാല്‍ ത്രിഗര്തന്റെ ആക്രമണത്തില്‍ രാജാവ് തോറ്റു ബന്ധനസ്ഥന്‍ ആക്കപ്പെടുന്നു. എന്നാല്‍ ഇതറിഞ്ഞു അവിടെ എത്തിയ വലലന്‍ (ഭീമന്‍) അവരെ തോല്പ്പി ച്ച് രാജാവിനെ സ്വതന്ത്രനാക്കുന്നു. ദുര്യോധനന്റെ ഭടന്മാര്‍ പേടിച്ചു പിന്‍ വാങ്ങുന്നു.
വലലനും ത്രിഗര്തനും ദ്വന്ദ യുദ്ധത്തില്‍

രംഗം അഞ്ചു:
വിരാട രാജാവിന്റെ പുത്രന്‍ ഉത്തരന്‍ മടിയനും സ്ത്രീലോലുപനുമായിരുന്നു. അയാള്‍ ഏതുസമയത്തും അന്ത:പുരത്തില്‍ സുന്ദരികളായ സ്ത്രീകളുമായി ക്രീഡിച്ചു കഴിയുകയായിരുന്നു. സ്ത്രീകളുടെ മുന്പില്‍ താന്‍ അര്ജുനനെക്കാള്‍ വീരനാണ് എന്ന് വീമ്പടിക്കുന്നു. സ്ത്രീകള്‍ ഇതില്‍ പൂര്ണു വിശ്വാസം ഇല്ലെങ്കിലും രാജപുത്‌രന്റെ ഇമ്ഗിതങ്ങള്ക്ക് വഴങ്ങുന്നു. അവര്‍ അയാളെ സന്തോഷിപ്പിക്കുന്നതിനു പലതരം നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്നു. തിരുവാതിരക്കളിയില്‍ കുമ്മിയടിക്കുന്നതില്‍ രാജകുമാരനും പങ്കു ചേരുന്നു. ഇതിനിടയില്‍ ദുര്യോധനന്റെ പടയാളികള്‍ ഓടിച്ച ഗോപാലകര്‍ വധിക്കപ്പെട്ട തന്റെ കുട്ടികളുമായി വിലപിച്ചുകൊണ്ടു അവിടെ എത്തുന്നു. തന്റെ കേളികള്‍ തടസപ്പെടുതിയത്തില്‍ ദ്വേഷ്യം ഉണ്ടായെന്കിലും അവരെ ഉപദ്രവിച്ചവരെ താന്‍ വേണ്ട രീതിയില്‍ ശിക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നു. മുമ്പ് ഖാണ്ഡവ വനദാഹത്തിന് വിഷ്ണു അര്ജുനന്റെ സാരഥി ആയതുപോലെ ഒരു സാരഥി ഉണ്ടായിരുന്നെന്കില്‍ ഗോമോഷ്ടാക്കളെ തുരത്താമായിരുന്നു എന്ന് ഉത്തരന്‍ വീരവാദം പറയുന്നു. താന്‍ യുദ്ധത്തില്‍ ജയിച്ചു വരുമ്പോള്‍ ഓരോരുത്തര്ക്കും സമ്മാനമായി എന്താണ് കൊണ്ടുവരേണ്ടത് എന്ന് വരെ അയാള്‍ സുന്ദരിമാരോടു ചോദിക്കുന്നു.
ഉത്തരനും സുന്ദരിമാരും
ഗോപാലകന്മാര്‍ ഉത്തരന്റെ അടുത്തുവന്നു വിലപിക്കുന്നു.
രംഗം ആറ :
തോഴികളില്‍ നിന്ന് ഉത്തരന്റെ വീരവാദം കേട്ടറിഞ്ഞു സൈരന്ധ്രി( പാഞ്ചാലി) ബ്രുഹന്നളയെ (അര്ജുനനന്‍) കൂട്ടി ഉത്തരന്റെ അടുത്തു കൊണ്ടു വരുന്നു. വെറുതെ പറഞ്ഞ വാക്ക് കുഴപ്പമായല്ലോ എന്ന് ഭീരുവായ ഉത്തരന്‍ കരുതുന്നു. സാരഥി ആകാം എന്ന് ഏറ്റ ബ്രുഹന്നള ഭയപ്പെടേണ്ട എന്ന് പറഞ്ഞു നിര്ബയന്ധിക്കുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഉത്തരന്‍ യുദ്ധത്തിനു ഇറങ്ങുന്നു.
ബ്രുഹന്നള(അര്‍ജുനന്‍)യും പാഞ്ചാലിയും
അര്‍ജുനന്‍ (ബ്രുഹന്നള)
പാഞ്ചാലി (മാലിനി)
രംഗം ഏഴു :
ബ്രുഹന്നള നയിച്ച തേരില്‍ യുദ്ധ ഭൂമിയില്‍ എത്തിയ ഉത്തരന്‍ ഭയവിഹ്വലനായി തിരിച്ചോടാന്‍ തുടങ്ങുന്നു. ഉത്തരനെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതെ അയാളെ തേരില്‍ കെട്ടിയിട്ടു ബ്രുഹന്നള സൂക്ഷിച്ചു വച്ചിരുന്ന തന്റെ ഗാന്ദീവം എന്നാ വില്ല് പുറത്തെടുത് തന്റെ കൊടിയടാളമായ ഹനുമാനെ ധ്യാനിച്ചുകൊണ്ട് വിരാട ശത്രുക്കളെ പോരിനു വിളിക്കുന്നു. കൌരവ സൈന്യത്തെ സമ്മോഹനാസ്ത്രതാല്‍ മയക്കി അവരുടെ ആടയാഭരണങ്ങള്‍ ഉത്തരനെക്കൊന്ടു അപഹരിപ്പിക്കുന്നു.

ഇതാണ് ഉത്തരാ സ്വയം വരത്തില്‍ രംഗത്തവതരിപ്പിക്കുന്ന കഥാഭാഗം.

അഭിനേതാക്കള്‍: സദനം കൃഷ്ണന്കുഗട്ടി,സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന്‍, സദനം മണികണ്ഠന്‍, കൃഷ്ണ ദാസ്‌, ശ്രീനാഥന്‍, സുരേഷ്, വിഷ്ണുപ്രസാദ്‌, കൃഷ്ണപ്രസാദ് ഗിരീഷ്‌
പാട്ട്: കലാമണ്ഡലം നമ്പീശന്, സദനം ഹരികുമാര്‍, ശ്യാമളന്‍,കൃഷ്ണന്‍,ജിഷ്ണു, ജ്യോതിസ്ബാബു എന്നിവരായിരുന്നു
ചെണ്ട :സദനം ഗോപാലകൃഷ്ണന്‍, രാമകൃഷ്ണന്‍ , ജിതിന്‍
മദ്ദളം: സദനം രാജ ഗോപാല്‍, ദേവദാസന്‍.
ചുട്ടി: കലാമണ്ഡലം സതീഷ്‌, സദനം അനില്‍
അവതരണം : ഗാന്ധി സേവനം കഥകളി അകാദമി.

താല്പര്യമുള്ളവര്‍ യുട്യുഉബിലെ ഈ വീഡിയോകളും കാണുക ( എന്റെ Handycaamല്‍ എടുത്തത് )

http://www.youtube.com/watch?v=hW2jPvCQe2s
http://www.youtube.com/watch?v=sjWsVwN9sS8
http://www.youtube.com/watch?v=i35mZi9k_Ds
http://www.youtube.com/watch?v=J8QftMGNVQE
http://www.youtube.com/watch?v=qb0TGp5435E
http://www.youtube.com/watch?v=4Ssd0KcZFiI
http://www.youtube.com/watch?v=tPIX6PBHfU0

Sunday, February 6, 2011

നരകാസുര വധം

നരകാസുരന്‍ ഉഗ്ര തപസ്സനുഷ്ടിച്ചു കിട്ടിയ വരദാനമായ തന്നെ ഒരു മനുഷ്യനും ദേവനും തോല്പിക്കാന്‍ ആവില്ല എന്നാ അഹംകാരത്ത്തില് ഭുമിയില് എല്ലാവരെയും ആക്രമിച്ചു കീഴടക്കി. തന്റെ സാമ്രാജ്യം സ്വര്ഗത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് മോഹമായി. ഏതായാലും ആദ്യം കുറെ അപ്സരകുമാരിമാരെ സ്വന്തമാക്കാം എന്ന് തീരുമാനിച്ചു. അതിനുവേണ്ടി തന്റെ പ്രിയ ശിഷ്യ നക്രതുണ്ഡിയെ വിളിച്ചു സ്വര്ഗത്തില് പോയി കുറച്ചു സുരസുന്ദരിമാരെ പിടിച്ചു കൊണ്ടു വരാന് ആജ്ഞാപിച്ചു. നരകാസുര വധം കഥകളി തുടങ്ങുന്നതു നക്രതുണ്ടിയുടെ രംഗപ്രവേശത്തോടെ ആണ്.

രംഗം ഒന്ന്
നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു. തന്റെ നാറുന്ന കേശഭാരവും വസ്ത്രങ്ങളും സ്വര്ഗത്തിലേക്കുള്ള യാത്രയില് തീരെ കൊള്ളില്ല എന്ന് തോന്നി, കാട്ടില് നിന്ന് മരുന്നുകള് പറിച്ചു എണ്ണ തേച്ചു മുടി ചീകി സുഗന്ധ ദ്രവ്യം പുരട്ടി തയാറാവുന്നു. ഒരുങ്ങി കഴിഞ്ഞപ്പോള് തന്റെ സൌന്ദര്യത്ത്തില് (?) അഭിമാനം കൊണ്ടു നൃത്തം ചവിട്ടുകയും കുമ്മി അടിക്കുകയും മറ്റും ചെയ്യുന്നു.



നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു


നക്രതുണ്ടി ഒരുങ്ങുന്നു


രംഗം രണ്ടു
നക്രതുണ്ടി സ്വര്ഗത്തില് എത്തുന്നു. അവിടത്തെ കാഴ്ചകള് കണ്ടു നടക്കുന്നു. അവിടെ കണ്ട അപ്സരകുമാരികളെ കീഴടക്കി ബന്ധിച്ചു ഒരു സ്ഥലത്താക്കി ചുറ്റി നടക്കുന്നു.

ബന്ധനസ്ഥ ആയ സുരസുന്ദരി

അതിനിടയില് അതി സുന്ദരനായ ഒരു യുവാവിനെ കാണുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അയാളെ സ്വന്തമാക്കണമെന്നു അവള്ക്ക് തോന്നുന്നു. ആള് മറ്റാരുമല്ല, ദേവേന്ദ്രന്റെ മകന് ജയന്തനാണ് . തന്റെ സ്വാഭാവികരൂപത്തില് പ്രേമാഭ്യര്ത്ത്ഥന നടത്തിയാല് കാര്യം നടക്കുകയില്ല എന്ന് വിചാരിച്ചു, ഒരു സുന്ദരിയുടെ വേഷം ധരിച്ചു ജയന്തനെ സമീപിക്കുന്നു.

ജയന്തന്‍തനെ കണ്ട ലളിത
ഈ രംഗത്തില് സുന്ദരീവേഷം ധരിച്ച നക്രതുണ്ടി ലളിത ആയും ജയന്തനും ആയുള്ള സംഭാഷണമാണ്. . നക്രതുണ്ഡി തന്റെ സൌന്ദര്യം കൊണ്ടും വാക്ക് ചാതുരി കൊണ്ടും ജയന്തനെ തന്നെ പ്രാപിക്കാന് പ്രലോഭിപ്പിക്കുന്നു. അയാളുടെ സൌന്ദര്യം കണ്ടു പുഷ്പശരന്റെ ആക്രമണത്താല്‍ താന് വിവശയാണന്നും മറ്റും ധരിപ്പിക്കുന്നു. എന്നാല് ഇതിനൊന്നും വശംവദനാകാതെ " താന് അച്ഛന്ടെ അനുവാദം ഇല്ലാതെ ഒരു സ്ത്രീയെ നോക്കുക പോലുമില്ല " എന്ന് തീര്ത്തു പറയുന്നു. നിരാശയായി ജയന്തനെ ആക്രമിക്കുവാന് തുടങ്ങുന്ന നക്രതുണ്ടി അവളുടെ ശരിയായ രൂപത്തില് ആവുന്നു. ജയന്തന് അവളുടെ നാസികാകുച്ചങ്ങള് അറുത്തു മാറുന്നു. വേദന കൊണ്ടു അവള് അലറി നിലവിളിച്ചു കൊണ്ടു ഭൂമിയിലേക്കു പോകുന്നു.


ലളിതയുടെ പ്രണയാഭ്യര്‍ത്ഥന

ജയന്തന്‍ അവളുടെ പ്രണയാഭ്യര്‍ത്ഥന ഇരസിക്കുന്നു.

രംഗം മൂന്നു
നരകാസുരന്റെ പുറപ്പാടൊടെ തുടങ്ങുന്നു. രാജാവിനൊത്ത വേഷഭൂഷാദികളോടെ നരകാസുരന് പത്നീ സമേതനായി രംഗത്തെത്തുന്നു. ഭാര്യയുടെ സൌന്ദര്യ വറ്ണയും ശ്റിംഗാര ചേഷ്ടകളും കാണിക്കുന്നു. ഭാര്യ സ്നേഹപൂറ്വം അനുകൂലമായി പ്രതികരിക്കുന്നു. പക്ഷേ പെട്ടെന്ന് ദൂരെ നിന്നു ഒരു ആരവം കേള്കുന്നു. ആദ്യം നിസ്സാരമായി തള്ളിയെങ്കിലും ക്രമേണ അതു അസഹനീയം ആവുന്നു. കടലില് നിന്നു ശക്തമായി തിരമാല തീരത്തു അലച്ചു തല്ലുന്ന ശബ്ദമാണോ അതു ? അതോ കൊടുംകാറ്റില് പാറകള് മരങ്ങളില് ഇടിച്ചുണ്ടാകുന്ന ശബ്ദമാണോ എന്നിങ്ങനെ സംശയികുന്നു. ഭാര്യയെ പറഞ്ഞയച്ചു തനിയെ എന്താണെന്നു നോക്കുന്നു. നാസിക കുചങ്ങള് ഖണ്ഡിക്കപ്പെട്ട തന്റെ നക്രതുണ്ഡി രക്തത്തില് കുളിച്ചു വരുന്ന കാശ്ചയാണു അയാള് കാണുന്നതു. അവളെ സമാധാനിപിച്ച ശേഷം ക്രുദ്ധനായി ദേവേന്ദ്രേനെ ഒരു പാഠം പഠിപ്പിക്കുവാന് തീരുമാനിക്കുന്നു. ദേവ്വെന്ദ്രനുമായുള്ള യുദ്ധത്തിനു പട്ടാളത്തെ സജ്ജമാക്കുവാന് ആജ്നാപിക്കുന്നു. തുരുമ്പു പിടിച്ചു കിടന്ന ആയുധങ്ങളെ തൂത്തു തുടച്ചു വ്രിത്തിയാക്കുന്നു അങ്ങനെ പടപ്പുറപ്പാടു നടക്കുന്നു.
.

നരകാസുരന്റെ പുറപാടു
.